'നവോത്ഥാന'ത്തിൽ നിന്ന് പിൻമാറാതെ സർക്കാർ; പ്രതിസന്ധിക്കിടയിലും സാംസ്കാരികസമുച്ചയങ്ങൾക്ക് 700 കോടി രൂപ

ശബരിമല സ്ത്രീ പ്രവേശനത്തിൽ നിന്ന് സർക്കാർ പിന്മാറിയെങ്കിലും നവോത്ഥാനത്തിന്റെ പേരിൽ അധിക ചെലവുകളുമായി സർക്കാർ. കാസർഗോഡ്, പാലക്കാട്, കൊല്ലം ജില്ലകളിൽ നവോത്ഥാന സമുച്ചയങ്ങള്‍ നിർമിക്കാൻ 700 കോടി രൂപ സർക്കാർ അനുവദിച്ചു

news18-malayalam
Updated: November 17, 2019, 5:47 PM IST
'നവോത്ഥാന'ത്തിൽ നിന്ന് പിൻമാറാതെ സർക്കാർ; പ്രതിസന്ധിക്കിടയിലും സാംസ്കാരികസമുച്ചയങ്ങൾക്ക് 700 കോടി രൂപ
secretariat_kerala
  • Share this:
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ നിന്ന് സർക്കാർ പിന്മാറിയെങ്കിലും നവോത്ഥാനത്തിന്റെ പേരിൽ അധിക ചെലവുകളുമായി സർക്കാർ. കാസർഗോഡ്, പാലക്കാട്, കൊല്ലം ജില്ലകളിൽ നവോത്ഥാന സമുച്ചയങ്ങള്‍ നിർമിക്കാൻ 700 കോടി രൂപ സർക്കാർ അനുവദിച്ചു. ട്രഷറി നിയന്ത്രണമുൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് സർക്കാർ നടപടി. കിഫ്ബി വഴിയാണ് പണമനുവദിക്കുക.

ടെണ്ടറുകള്‍ അംഗീകരിച്ച് തുടർനടപടി സ്വീകരിക്കാന്‍ പദ്ധതിയുടെ എസ്.പി.വിയായ കെ.എസ്.എഫ്.ഡി.സി എം.ഡിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നവോത്ഥാനത്തിന്റെ പേരിൽ സർക്കാർ കോടികൾ ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. നവോത്ഥാന സമിതി പിളർപ്പിന്റെ വക്കിൽ നിൽക്കെയാണ് കോടികൾ ചെലഴിച്ച് സർക്കാർ നവോത്ഥാന സമുച്ചയങ്ങൾ നിർമിക്കാനൊരുങ്ങുന്നതെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ ആരോപിച്ചു. പിണറായി സർക്കാരിന്റെ മറ്റൊരു അഴിമതിയാണിതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും ആരോപിച്ചു.

വിവിധ വകുപ്പുകളുടെ ആയിരം രൂപ വരെയുള്ള ടെലിഫോൺ ബില്ലുകൾ പോലും ട്രഷറി അനുവദിക്കില്ലെന്ന് ആരോപണമുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ പണം നൽകേണ്ടതില്ലെന്ന് ട്രഷറികൾക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുമ്പോഴാണ് എഴുനൂറ് കോടി രൂപ ചെലഴിച്ച് നവോത്ഥാന സമുച്ചയങ്ങൾ നിർമ്മിക്കാൻ സർക്കാർ തയ്യാറാകുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍