Rehana Fathima Viral Video| കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്നാ ഫാത്തിമയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  

മുന്‍പും രഹ്നയുടെ ഭാഗത്ത് നിന്ന് നിയംലംഘനം ഉണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

News18 Malayalam | news18-malayalam
Updated: July 2, 2020, 4:37 PM IST
Rehana Fathima Viral Video| കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്നാ ഫാത്തിമയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  
രഹന ഫാത്തിമ
  • Share this:
കൊച്ചി: കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം നടത്തിയ രഹ്ന ഫാത്തിമക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാക്കാത്ത കുട്ടികളോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ വിഭാഗം എടുത്ത കേസില്‍ രഹ്നഫാത്തിമയക്ക് എതിരെ കേസ് എടുത്തിരുന്നു.

രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. രഹ്ന ഫാത്തിമയുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. രഹ്നയുടെ പ്രവൃത്തി നിയമലംഘനമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുന്‍പും രഹ്നയുടെ ഭാഗത്ത് നിന്ന് നിയംലംഘനം ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
എന്നാൽ രഹ്നയുടെ പ്രവൃത്തി ബോഡി ആര്‍ട്ടെന്ന് രഹ്നയുടെ അഭിഭാഷകന്‍വാദിച്ചു. രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് രഹ്നയുടെ ഫ്ളാറ്റ് റെയ്ഡ് ചെയ്തു. തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയത് കേസും സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസും ഒരുമിച്ചാണ് പരിഗണിക്കുന്നത്.
First published: July 2, 2020, 4:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading