തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വിദേശയാത്രപോയ ടൂറിസം സെക്രട്ടറി റാണി ജോർജിനെ സർക്കാർ തിരിച്ച് വിളിച്ചു. പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷമുള്ള റാണി ജോർജിന്റെ യാത്ര ചട്ടലംഘനമെന്ന് കണ്ടാണ് സർക്കാർ റാണി ജോർജിനെ തിരിച്ചുവിളിച്ചത്. ചീഫ് സെക്രട്ടറിയാണ് റാണി ജോർജിനെ തിരിച്ചുവിളിച്ചത്.
പാരീസിൽ നടക്കുന്ന ടൂറിസം ട്രേഡ് ഫെയറിൽ പങ്കെടുക്കാനാണ് റാണി ജോർജ് വിദേശത്തേക്ക് പോയത്. 45 ദിവസം മുമ്പാണ് റാണി ജോർജിന് സർക്കാർ അനുമതി നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സർക്കാർ നൽകിയ അനുമതിക്ക് സാധുതയില്ലാതായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ അടിയന്തര സാഹചര്യത്തിൽ മാത്രമെ സർക്കാർ ഉദ്യോഗസ്ഥർ വിദേശ യാത്ര നടത്താവു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് റാണി ജോർജിന്‍റെ യാത്രയുടെ പശ്ചാത്തലത്തിലാണ്.
തെരഞ്ഞെടുപ്പ് നിരീക്ഷകയായി റാണി ജോർജിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചിരുന്നു. അതിനാൽ ഉടൻ മടങ്ങിയെത്തി ചുമതലയേറ്റെടുക്കാനും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. പാരീസിലെ ഇന്ത്യൻ എംബസി മുഖേനയാണ് റാണി ജോർജിനോട് മടങ്ങിയെത്താനുള്ള സന്ദേശം കൈമാറിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.