• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സർക്കാർ ജനങ്ങൾക്ക് സ്വാന്തനമായി': മുഖ്യമന്ത്രിയെ അഭിനന്ദനമറിയിച്ച് കാന്തപുരം

'സർക്കാർ ജനങ്ങൾക്ക് സ്വാന്തനമായി': മുഖ്യമന്ത്രിയെ അഭിനന്ദനമറിയിച്ച് കാന്തപുരം

'സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങള്‍ക്കും വേണ്ടി സംസാരിക്കുമ്പോഴെല്ലാം ഓരോ വിഷയത്തെയും സൂക്ഷ്മതയില്‍ കാണുകയും, സമയം വൈകാതെ മാതൃകാപരമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും'

kanthapuram

kanthapuram

 • Share this:
  കോഴിക്കോട്: മികച്ച ഭൂരിപക്ഷം നേടി രണ്ടാമൂഴം ഉറപ്പാക്കിയ ഇടതുപക്ഷ സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. വിവിധതരം പ്രതിസന്ധികളിലൂടെ മലയാളികള്‍ കടന്നുപോയ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത്, ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും പ്രതിസന്ധികളെ ഒന്നിച്ചുനിന്ന് നേരിടുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത സര്‍ക്കാറിന്റെ നിലപാടിനു ലഭിച്ച അംഗീകാരമാണിതെന്ന് കാന്തപുരം പറഞ്ഞു.

  പൗരത്വവിഷയത്തില്‍ പ്രശ്നത്തെ ഭരണഘടനാപരമായി സമീപിക്കുകയും, അത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല; മറിച്ച് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന വിഷയമാണ് എന്ന നിലയില്‍ ബോധവത്കരണം നടത്താനും വലിയ പ്രതിഷേധങ്ങള്‍ നടത്താനും മുഖ്യമന്ത്രി  മുന്നിലുണ്ടായിരുന്നു. സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങള്‍ക്കും വേണ്ടി സംസാരിക്കുമ്പോഴെല്ലാം ഓരോ വിഷയത്തെയും സൂക്ഷ്മതയില്‍ കാണുകയും, സമയം വൈകാതെ മാതൃകാപരമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും.

  പ്രളയവും കോവിഡും മലയാളികളുടെ  ജീവിതത്തെ ആകമാനം ബാധിച്ച കഴിഞ്ഞ ഒരു വര്‍ഷക്കാലം, എല്ലാവര്‍ക്കും സഹായവും സാന്ത്വനവും നല്‍കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്.
  മുസ്ലിംകളുടെ ആരാധനകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം എടുക്കാനൊക്കെ ഓരോ സമയവും ആവശ്യമായ കൂടിയാലോചനകള്‍ നടത്തുകയും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമായിരുന്നു. മദ്രസാധ്യാപക ക്ഷേമനിധി, പള്ളികളുടെ നിര്‍മാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലേക്ക് മാറ്റിയത് എല്ലാം വളരെ പ്രശംസനീയമായ തീരുമാനങ്ങളായിരുന്നു.

  മറ്റു മതവിശ്വാസികളുമായി ബന്ധപ്പെട്ടും ഇത്തരം നിലപാട് തന്നെയാണ് കാണാന്‍ കഴിഞ്ഞതും.  മതേതരത്വ മൂല്യങ്ങള്‍ സമൂഹത്തിലേക്ക് ആഴത്തില്‍ പടര്‍ത്തി, അടുത്ത അഞ്ചുവര്‍ഷങ്ങളിലും ഇതിനേക്കാള്‍ മികച്ച നിലയില്‍ ഭരണം നടത്താന്‍ പിണറായി  വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു: കാന്തപുരം അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

  Also Read- കോൺഗ്രസിന്‍റെ മുഴുവൻ വനിതാ സ്ഥാനാർഥികളും തോറ്റു; പ്രതിപക്ഷനിരയിൽ കെ കെ രമ മാത്രം

  ഇടതുതരംഗത്തിൽ യുഡിഎഫ് കോട്ടകൾ ആടിയുലഞ്ഞു. മുന്നണിയിലെ മുൻനിര നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും പിടിച്ചുനിന്നത് ആശ്വാസരകരമായി. എന്നാൽ മുന്നണിയിലെ രണ്ടാമൻമാരായ മുസ്ലീം ലീഗിന് തിരിച്ചടി നേരിട്ടു. പാർട്ടി മലബാറിൽ മാത്രമായി ഒതുക്കപ്പെട്ടുവെന്നതാണ് ഇതിൽ പ്രധാനം. കണ്ണൂരിലെ അഴീക്കോട്ടും, എറണാകുളത്തെ കളമശേരിയിലും തുടർച്ചയായി ജയിച്ചുവന്ന സീറ്റുകൾ കൈവിട്ടത് ലീഗിന് കനത്ത തിരിച്ചടിയായി.

  കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ അധികമായി മൂന്നു സീറ്റിൽ മത്സരിച്ച മുസ്ലീം ലീഗ് വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാൽ 2016നെ അപേക്ഷിച്ച് രണ്ടു സീറ്റ് കുറയുകയാണ് ഉണ്ടായത്. 2016ൽ 24 സീറ്റിൽ മത്സരിച്ച ലീഗ് 18 സീറ്റുകൾ നേടിയിരുന്നു. എന്നാൽ ഇത്തവണ 27 സീറ്റിൽ മത്സരിച്ചപ്പോൾ ലഭിച്ചതാകട്ടെ 15 സീറ്റ് മാത്രം.
  Published by:Anuraj GR
  First published: