സഭാതര്‍ക്കം: മന്ത്രിസഭാ ഉപസമിതിയുടെ മധ്യസ്ഥ ചര്‍ച്ച ഇന്ന്; ഓർത്തഡോക്സ് സഭ പങ്കെടുക്കില്ല

സുപ്രീം കോടതി തീര്‍പ്പാക്കിയ വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് എന്തവകാശമെന്നാണ് ഇവർ ചോദിക്കുന്നത്. വിധി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണെന്നും ഓര്‍ത്തഡോക്സ് സഭ കുറ്റപ്പെടുത്തുന്നു

news18india
Updated: March 19, 2019, 8:08 AM IST
സഭാതര്‍ക്കം: മന്ത്രിസഭാ ഉപസമിതിയുടെ മധ്യസ്ഥ ചര്‍ച്ച ഇന്ന്; ഓർത്തഡോക്സ് സഭ പങ്കെടുക്കില്ല
സുപ്രീം കോടതി തീര്‍പ്പാക്കിയ വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് എന്തവകാശമെന്നാണ് ഇവർ ചോദിക്കുന്നത്. വിധി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണെന്നും ഓര്‍ത്തഡോക്സ് സഭ കുറ്റപ്പെടുത്തുന്നു
  • Share this:
തിരുവനന്തപുരം : സഭാ തർക്കം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ച ഇന്ന്. ഓര്‍ത്തഡോക്‌സ്,യാക്കോബായ സഭകളുമായും മലങ്കര സഭാ സമാധാന സമിതിയുമായും ചര്‍ച്ച നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് ഓർത്തഡോക്സ് സഭ അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാൻ ചർച്ചയുടെ ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്. ഇപി ജയരാജന്റെ അധ്യക്ഷതയിൽ ഇ.ചന്ദ്രശേഖരന്‍,കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുൾപ്പെട്ട മന്ത്രിസഭാ ഉപസമിതിയാണ് മധ്യസ്ഥ ചർച്ചയ്ക്കായുള്ള ശ്രമങ്ങൾ നടത്തുക.

Also Read-'തീവ്രവാദ സംഘടനകളുടെ വോട്ട് ലീഗിന് വേണ്ട': SDPIയെ തള്ളി ഹൈദരലി ശിഹാബ് തങ്ങൾ

തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ ഇരുസഭകളെയും പിണക്കാതെ പ്രശ്നപരിഹാരം ഉണ്ടാക്കുക എന്ന സുപ്രധാന വെല്ലുവിളിയാണ് സർക്കാരിനുള്ളത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരും. അതേസമയം ചർച്ചയിൽ നിന്ന് വിട്ടു നിൽക്കുന്ന ഓർത്തഡോക്സ് സഭാ നിലപാട് സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. സുപ്രീം കോടതി തീര്‍പ്പാക്കിയ വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് എന്തവകാശമെന്നാണ് ഇവർ ചോദിക്കുന്നത്. വിധി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണെന്നും ഓര്‍ത്തഡോക്സ് സഭ കുറ്റപ്പെടുത്തുന്നു.

സര്‍ക്കാരിന്റെ സമവായ ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് യാക്കോബായ സഭ അറിയിച്ചിരിക്കുന്നത്.

First published: March 19, 2019, 8:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading