ചർച്ച് ആക്ട് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി

വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ല

news18
Updated: March 6, 2019, 2:44 PM IST
ചർച്ച് ആക്ട് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി
പിണറായി വിജയൻ
  • News18
  • Last Updated: March 6, 2019, 2:44 PM IST
  • Share this:
തിരുവനന്തപുരം: ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ല. വിവിധ ക്രൈസ്തവ സഭാ നേതാക്കൾ കാണാൻ വന്നപ്പോൾ ഇക്കാര്യം വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ, കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, യൂജിന്‍ എച്ച് പെരേര തുടങ്ങിയവരാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തിയത്.

മിന്നൽ ഹർത്താൽ: യൂത്ത് കോണ്‍ഗ്രസിനും കാസർഗോഡ് ഡിസിസിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം


2006-2011 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന് മുമ്പില്‍ ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയമപരിഷ്കാര കമീഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നും സര്‍ക്കാര്‍ അത് തള്ളിക്കളയുകയാണുണ്ടായതെന്നും അവരോട് വ്യക്തമാക്കി.
First published: March 6, 2019, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading