HOME » NEWS » Kerala » GOVT EMPLOYEES TO TAKE PART IN WOMEN

വനിതാമതിൽ: സർക്കാർ ജീവനക്കാരെ അണിനിരത്തും?

News18 Malayalam
Updated: December 9, 2018, 4:14 PM IST
വനിതാമതിൽ: സർക്കാർ ജീവനക്കാരെ അണിനിരത്തും?
  • Share this:
തിരുവനന്തപുരം : വനിതാ മതിൽ പരിപാടിയിൽ സർക്കാർ ജീവനക്കാരായ സ്ത്രീകളെ അണിനിരത്താൻ നീക്കം. വനിതാ ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് സർവ്വീസ് സംഘടനകളോട് അഭ്യർത്ഥിച്ച് കൊണ്ട് ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കി.

സഹകരണസ്ഥാപന ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കന്‍വാടി ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെയെല്ലാം പങ്കെടുപ്പിക്കണമെന്ന നിർദേശവും കളക്ടർമാർക്ക് നൽകിയിട്ടുണ്ട്.ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ മൂന്നര ലക്ഷത്തോളം വനിത അദ്ധ്യാപകരേയും സര്‍ക്കാര്‍ ജീവനക്കാരെയും പങ്കെടുപ്പിക്കാനാണ് നീക്കം.

വനിതാ മതിൽ ഏറ്റെടുത്ത് സർക്കാർ

നാളെ മുതല്‍ ജില്ലാകളക്ടര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വനിതാ മതിൽ സംഘാടക സമിതിക്ക് രൂപം നല്‍കും.മന്ത്രി എ കെ ബാലന്‍ അദ്ധ്യക്ഷനായ സമിതിക്കാണ് സംസ്ഥാന തല ഏകോപന ചുമതല. പരിപാടിയുടെ പൂര്‍ണ്ണ ചെലവ് സര്‍ക്കാര്‍ വഹിക്കും.

അതേസമയം സർക്കുലറിനെക്കുറിച്ചറിയില്ലെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം.

First published: December 9, 2018, 12:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories