നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പെൺസമരങ്ങൾ വിജയം കാണുന്നു; വനിതാ ഹോസ്റ്റലുകളിലെ രാത്രിപ്രവേശനസമയം നീട്ടി

    പെൺസമരങ്ങൾ വിജയം കാണുന്നു; വനിതാ ഹോസ്റ്റലുകളിലെ രാത്രിപ്രവേശനസമയം നീട്ടി

    പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളിൽ വിദ്യാർത്ഥിനികളും സംസ്ഥാനത്തുടനീളം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു

    News 18

    News 18

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: വനിതാ ഹോസ്റ്റലുകളിലെ രാത്രിപ്രവേശന സമയവുമായി ബന്ധപ്പെട്ട് നടന്ന പെൺസമരങ്ങൾ വിജയം കാണുന്നു. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലും സർവ്വകലശാലകൾക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിൽ വിദ്യാർത്ഥിനികൾക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് അധികൃതർ ഉത്തരവിറക്കി. വഴുതയ്ക്കാട് വനിതാ ഹോസ്റ്റൽ, തൃശൂർ സ‍ർക്കാർ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥിനികളുടെ അപേക്ഷകൾ പരിഗണിച്ചാണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

      ലാബ്/ലൈബ്രറി സൌകര്യങ്ങൾ വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി ഉപയോഗിക്കുന്നതിനാൽ ഹോസ്റ്റൽ പ്രവേശന സമയം ദീർഘിപ്പിക്കേണ്ടത് ആവശ്യമാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിലവിൽ ആൺകുട്ടികളുടെ ഹോസ്റ്റലിലെയും രാത്രി പ്രവേശന സമയം 9.30 ആണ്.

      News 18


      'ഇവിടെ ഇരുപതിലൊന്ന് മാത്രമാണ് രാഹുൽ ഗാന്ധി': മുഖ്യമന്ത്രി

      പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളിൽ വിദ്യാർത്ഥിനികളും സംസ്ഥാനത്തുടനീളം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥിനികളുടെ സമരത്തെ തുടർന്ന് കോളേജിലെ ഹോസ്റ്റൽ സമയം 9.30 വരെ നീട്ടുകയും ചെയ്തിരുന്നു.
      First published:
      )}