IMPACT|ലോക്ക്ഡൗൺ: ഭക്ഷണവും മരുന്നും ലഭിക്കാത്ത അഗതി മന്ദിരങ്ങളിൽ സഹായമെത്തിച്ച് സർക്കാർ

ന്യൂസ് 18 വാർത്തയെ തുടർന്നാണ് മന്ത്രി വി എസ് സുനിൽകുമാറിന്റെ ഇടപെടൽ. ഭക്ഷ്യസാധനങ്ങൾ ജില്ലാ ഭരണകൂടം എത്തിച്ചു നൽകുകയായിരുന്നു

News18 Malayalam | news18-malayalam
Updated: April 9, 2020, 8:13 PM IST
IMPACT|ലോക്ക്ഡൗൺ: ഭക്ഷണവും മരുന്നും ലഭിക്കാത്ത അഗതി മന്ദിരങ്ങളിൽ സഹായമെത്തിച്ച് സർക്കാർ
old age home
  • Share this:
കൊച്ചി: ലോക്‌ഡൗണിൽ ഭക്ഷണവും മരുന്നും ലഭിക്കാതിരുന്ന എറണാകുളം അഗതി മന്ദിരങ്ങളിൽ സഹായമെത്തിച്ച് സർക്കാർ. ന്യൂസ് 18 വാർത്തയെ തുടർന്നാണ് മന്ത്രി വി എസ് സുനിൽകുമാറിന്റെ ഇടപെടൽ. ഭക്ഷ്യസാധനങ്ങൾ ജില്ലാ ഭരണകൂടം എത്തിച്ചു നൽകുകയായിരുന്നു

ലോക്ഡൗണിനെത്തുടര്‍ന്ന് അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും മരുന്നും ലഭിയ്ക്കാതിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഇവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. അരിയും പലവ്യജ്ഞന സാധനങ്ങളും അഗതി മന്ദിരങ്ങളില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ല. ഈ വാർത്തയായിരുന്നു ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നത്.

വരും ദിവസങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ മാത്രമായിരുന്നു ഇവരുടെ മനസുകളില്‍. അരവയറാണെങ്കിലും ഇതുവരെ അന്നം മുട്ടിയിട്ടില്ല. നൂറിലധികം പേരുണ്ട് ഓരോ അഗതി മന്ദിരങ്ങളിലും. ലോക്ഡൗണിനെത്തുടര്‍ന്ന് ഭക്ഷണവുമായി വന്നിരുന്നവരില്‍ ഇപ്പോള്‍ ഇതുവഴി വരുന്നില്ല. സഹായങ്ങള്‍ കുറഞ്ഞതോടെ ജീവിതവും ദുരിതത്തിലാവുകയായിരുന്നു.

പ്രായമായവരാണ് ഏറെയും. രോഗവും കൂടെയുണ്ട്. മരുന്നിനും സഹായമെത്തിക്കണമെന്നാണ് ഇവര്‍ പറയുന്നത്. അന്തേവാസികള്‍ക്കായി സര്‍ക്കാര്‍ സൗജന്യ അരിയും പലവ്യജ്ഞനങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് എങ്ങും എത്തുകയും ചെയ്തിരുന്നില്ല- ഇതോടെയാണ് ഇവർ പ്രതിസന്ധിയിലായത്.

You may also like:'COVID 19 | ആത്മവിശ്വാസം നല്ലത്, ജാഗ്രത ഉപേക്ഷിക്കരുത്, വ്യാപനസാധ്യത ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി
[NEWS]
കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി
[NEWS]
COVID 19 | UAEയിലെ ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ ഇടപെടണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
[NEWS]


അന്തേവാസികള്‍ പ്രതിസന്ധി നേരിടുന്നുവെന്ന ന്യൂസ് 18 വാര്‍ത്തയെത്തുടര്‍ന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ ഇടപെടുകയായിരുന്നു. ജില്ലാ സപ്ലൈകോ ഓഫീസര്‍ അഗതി മന്ദിരങ്ങളില്‍ നേരിട്ടെത്തി. ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു. തിങ്കളാഴ്ച്ച മുതല്‍ റേഷന്‍ വിതരണം ഉറപ്പാക്കും. അഗതിമന്ദിരങ്ങളില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ എത്തിയ്ക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
First published: April 9, 2020, 8:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading