തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് പത്രപ്രവർത്തകൻ കെ എം ബഷീർ മരിച്ച സംഭവത്തിൽ വ്യക്തമായ മറുപടിയില്ലാതെ സർക്കാർ. ശ്രീറാം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് ഗതാഗതമന്ത്രി ഉത്തരം പറഞ്ഞില്ല. പി കെ ബഷീർ എംഎൽഎയുടെ ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഗതാഗതമന്ത്രി ഇക്കാര്യത്തിൽ ഉത്തരം നൽകാത്തത്. കെ.എം .ബഷീറിന്റെ മരണം ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധയും അപകടകരമായുമുള്ള ഡ്രൈവിംഗിനെ തുടർന്നാണെന്നാണ് ഗതാഗതമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നത്. ശ്രീറാം മദ്യപിച്ചിരുന്നോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാത്തത്, കുറ്റക്കാരനെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നുവെന്ന വിമർശനത്തിന് ഇടയാക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.