• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമസഭ കൈയാങ്കളി കേസ്: മുൻമന്ത്രി കെ എം മാണി അഴിമതിക്കാരനെന്ന് സർക്കാർ സുപ്രീംകോടതിയിൽ

നിയമസഭ കൈയാങ്കളി കേസ്: മുൻമന്ത്രി കെ എം മാണി അഴിമതിക്കാരനെന്ന് സർക്കാർ സുപ്രീംകോടതിയിൽ

നിയമസഭ കൈയാങ്കളി കേസ് സർക്കാരിന് പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതികളായ എം.എൽ എ മാരെ കോടതി രൂക്ഷമായി വിമർശിച്ചു.

കെ.എം മാണി

കെ.എം മാണി

  • Share this:
    ന്യൂഡൽഹി: മുൻമന്ത്രി കെ എം മാണി അഴിമതിക്കാരനെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. നിയമസഭാ കയ്യാങ്കളി കേസിൽ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുമ്പോഴാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. സർക്കാരിന് കേസ് പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതികളായ എം.എൽ എ മാരെ കോടതി രൂക്ഷമായി വിമർശിച്ചു.

    നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന ആവശ്യം സമർഥിക്കുന്നതിനിടെയായിരുന്നു
    മുൻമന്ത്രി കെ എം മാണി അഴിമതിക്കാരനെന്ന് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്. എം എൽ എ മാരുടെ പ്രതിഷേധം ഈ സാഹചര്യത്തിലായിരുന്നുവെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ സർക്കാരിന് കേസ് പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതികളായ എം.എൽ എ മാരെ കോടതി രൂക്ഷമായി വിമർശിച്ചു.

    അക്രമത്തിലൂടെ എന്ത് സന്ദേശമാണ് എംഎൽഎമാർ ജനങ്ങൾക്ക് നൽകുന്നതെന്ന് കോടതി ചോദിച്ചു. ബജറ്റ് തടസ്സപ്പെടുത്തിയ എംഎൽഎമാരെ സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ താത്പര്യമെന്താണ്. എം എൽ എ മാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമെന്നും നേതാക്കൾ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എം. എൽ. എ വിചാരണ നേരിടുക തന്നെ വേണമെന്നും കോടതി വ്യക്തമാക്കി.

    Also Read- നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി; കേ​സ് പി​ന്‍​വ​ലി​ക്കാൻ സർക്കാരിന് അധികാരമില്ല; എം​എ​ല്‍​എ​മാരുടെ പെ​രു​മാറ്റം മാ​പ്പ​ര്‍ഹി​ക്കാ​ത്തത്';​ സു​പ്രീം​കോ​ട​തി

    ധനമന്ത്രിയുടെ വ്യക്തിത്വമല്ല വിഷയം. ബജറ്റ് അവതരിപ്പിക്കുക എന്നതാണ് പ്രധാനമെന്നും സുപ്രീം കോടതി വിലയിരുത്തി. കേസിൽ ഹൈക്കോടതി പരാമർശിച്ച വിധികൾ അടക്കമുള്ള രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. കേസ് ജൂലൈ 15 ന് വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാരിന് പുറമെ മന്ത്രി വി. ശിവൻകുട്ടി മുൻമന്ത്രിമാരായ ഇ. പി. ജയരാജൻ, കെ. ടി. ജലീൽ തുടങ്ങിയവർ വെവ്വേറെ ഹർജിയും നൽകിയിട്ടുണ്ട്. ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുൻപ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹർജിയും നൽകിയിട്ടുണ്ട്.

    കേസ് പിന്‍വലിക്കാനുള്ള അപേക്ഷ തിരുവനന്തപുരം സി ജെ എം കോടതി നേരത്തെ തള്ളിയിരുന്നു. സി ജെ എം കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയും തള്ളി. കേസ് നിലനില്‍ക്കുമെന്നും ഇ. പി ജയരാജന്‍, കെ. ടി ജലീല്‍, വി. ശിവന്‍കുട്ടി, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവന്‍  എന്നിവർ വിചാരണ നേരിടണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
    Published by:Anuraj GR
    First published: