താൽക്കാലിക ജീവനക്കാരനെ ആന കുത്തിക്കൊന്ന് 325 ദിവസം കഴിഞ്ഞ് സർക്കാരിന്റെ സ്ഥിരനിയമനം

കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ 2018 ഡിസംബർ 14 നാണ് നാഗരാജ് മരിച്ചത്

News18 Malayalam | news18-malayalam
Updated: November 9, 2019, 8:32 PM IST
താൽക്കാലിക ജീവനക്കാരനെ ആന കുത്തിക്കൊന്ന് 325 ദിവസം കഴിഞ്ഞ് സർക്കാരിന്റെ സ്ഥിരനിയമനം
ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാഗരാജ്
  • Share this:
ഇടുക്കി: ആന കുത്തിക്കൊന്ന് 325ാം ദിവസം താൽക്കാലിക ജീവനക്കാരനെ ജോലിയിൽ സ്ഥിരപ്പെടുത്തി സർക്കാരിന്റെ വിചിത്രമായ ഉത്തരവ്. മൂന്നാർ ഡിവിഷനിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ താൽക്കാലിക വാച്ചറായിരുന്ന മറയൂർ പട്ടിക്കാട് സ്വദേശി മുത്തുസ്വാമിയുടെ മകൻ നാഗരാജിനെ (46) ആണ് മരിച്ചതിന്റെ 325 ാം ദിവസം ജോലി സ്ഥിരപ്പെടുത്തി വനം വകുപ്പ് ഉത്തരവിറക്കിയത്. ഈ മാസം മൂന്നിനാണ് വനംവകുപ്പിന്റെ ഉത്തരവ് ഇറങ്ങി‌യത്.

കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ 2018 ഡിസംബർ 14 നാണ് നാഗരാജ് മരിച്ചത്. ജീവിച്ചിരിപ്പില്ലാത്ത ജീവനക്കാരനെ സ്ഥിരപ്പെടുത്തി അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.2018 നവംബർ 10 ന് രാവിലെ 9ന് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ചുങ്കം ഔട്ട് പോസ്റ്റിൽ നിന്നു ജോലി ചെയ്തു മടങ്ങവേ ചമ്പക്കാടിനു സമീപത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാഗരാജിനു ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Also Read- അട്ടപ്പാടിയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിൽ

2013ൽ 234 വാച്ചർമാരെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ അർഹതയുണ്ടായിട്ടും നാഗരാജ് ഈ പട്ടികയിൽ ഉൾപ്പെട്ടില്ല. അന്ന് ഇറക്കിയ ഉത്തരവിൽ ഉൾപ്പെടാതെ വന്ന അർഹതയുള്ള 35 പേരെ സ്ഥിരപ്പെടുത്തിയാണ് ഈ മാസം 3ന് വീണ്ടും സർക്കാർ ഉത്തരവിറക്കിയത്.പി.എസ്.സി പരീക്ഷയെഴുതി ഒട്ടനവധി ഉദ്യോഗാർത്ഥികൾ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് കൃത്യമായ ഒഴിവുകൾ പരിശോധിക്കാതെയും റിപ്പോർട്ട് സമർപ്പിക്കാതെയും വനം വകുപ്പിന്റെ പ്രഹസന നടപടികൾ.

First published: November 9, 2019, 6:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading