കൊല്ലം: 30 കോടി ചെലവിൽ കടപുഴയില്‍ നിന്നും കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു. ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് 2014 ലാണ് കടപുഴ കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്.
കല്ലടയാറ്റിലെ കടപുഴയില്‍ റഗുലേറ്ററുകള്‍ നിര്‍മ്മിച്ച് പൈപ്പുകള്‍ വഴി ശാസ്താംകോട്ടയിലേക്ക് ജലമെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാനായിരുന്നു തീരുമാനം. പക്ഷേ റഗുലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനും ഏറെ മുൻപ് തന്നെ കോടികൾ ചെലവിട്ട് പോളി എത്തലിനും കോൺക്രീറ്റ് പൈപ്പുകളുമിറക്കി.ശാസ്താംകോട്ട കോളജിനു സമീപം കുറച്ച് പൈപ്പുകൾ കുഴിച്ചിട്ടു. ബാക്കിയുള്ളവ അവിടെ കിടന്ന് നശിക്കുന്നു. കോൺക്രീറ്റ് പൈപ്പുകൾ തകർന്ന് തുരുമ്പെടുത്ത് ജലാശയം മലിനമാകുന്ന അവസ്ഥയുമുണ്ട്.
നേരത്തെയുള്ള പദ്ധതിക്ക് പകരമായി ഇപ്പോൾ കിഫ്ബി വഴി ഞാങ്കവ് പദ്ധതി നടപ്പാക്കുകയാണ്. ബദൽ പദ്ധതി മാർച്ചിൽ യാഥാർത്ഥ്യമാകുന്നതോടെ 30 കോടി രൂപ ഖജനാവിനു ബാദ്ധ്യതയുണ്ടാക്കി കടപുഴ പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകൾ പാഴാകും. കല്ലടയാറ്റിൽ തന്നെ മറ്റൊരു കുടിവെള്ള പദ്ധതി ആരംഭിച്ച് പൈപ്പുകൾ ഇവിടെ തന്നെ മറ്റേതെങ്കിലും പ്രദേശത്തിന് ഗുണകരമാകും വിധം ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഉദ്യോഗസ്ഥരുടെ അലംഭാവവും ആസൂത്രമമില്ലായ്മയുമാണ് ഈ പൊതുനഷ്ടത്തിന് പ്രധാന കാരണം. ജനപ്രതിനികളുടെ വീഴ്ചയും ചെറുതല്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.