മൂന്നാറിൽ അനധികൃത നിർമാണങ്ങൾക്ക് നിയമസാധുത നൽകാൻ നീക്കം

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങളില്‍പ്പെട്ട ഭൂമിയിലെ നിര്‍മാണങ്ങള്‍ക്കും ഇതോടെ നിയമസാധുത ലഭിച്ചേക്കും

news18
Updated: July 18, 2019, 3:09 PM IST
മൂന്നാറിൽ അനധികൃത നിർമാണങ്ങൾക്ക് നിയമസാധുത നൽകാൻ നീക്കം
സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)
  • News18
  • Last Updated: July 18, 2019, 3:09 PM IST
  • Share this:
തിരുവനന്തപുരം: മൂന്നാറില്‍ അനധികൃത നിര്‍മാണങ്ങള്‍ക്ക് നിയമ സാധുത നല്‍കാന്‍ നീക്കം. 1200 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ ആലോചന. വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങളില്‍പ്പെട്ട ഭൂമിയിലെ നിര്‍മാണങ്ങള്‍ക്കും ഇതോടെ നിയമസാധുത ലഭിച്ചേക്കും. റവന്യു വകുപ്പിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ വൈകാതെ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുക്കും.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടികളോടെയാണ് രവീന്ദ്രന്‍ പട്ടയം ജനശ്രദ്ധയിലെത്തുന്നത്. പട്ടയങ്ങളില്‍ ഏറെയും വ്യാജമെന്നായിരുന്നു കണ്ടെത്തല്‍. ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന എം ഐ രവീന്ദ്രന്‍, 1999ല്‍ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ അനുവദിച്ച 530 പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍. ഭൂപതിവ് നിയമം അനുസരിച്ച് പട്ടയമനുവദിക്കാനും പട്ടയ രേഖയില്‍ ഒപ്പുവെക്കാനുമുള്ള അധികാരം തഹസ്സില്‍ദാര്‍മാര്‍ക്കാണ്. ഇതു മറികടന്നാണ് മൂന്നാറിലെ 4251 ഹെക്ടര്‍ ഭൂമിക്ക് രവീന്ദ്രന്‍ പട്ടയങ്ങള്‍ അനുവദിച്ചത്.

മൂന്നാറിലെ സി പി എം, സിപിഐ ഓഫീസുകള്‍ ഉള്‍പ്പെടെ നിരവധി അനധികൃത കെട്ടിടങ്ങള്‍ രവീന്ദ്രന്‍ നല്‍കിയ പട്ടയഭൂമിയിലാണ്. ഇവയ്ക്ക് നിയമസാധുത നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി 1964ലെ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. രവീന്ദ്രന്‍ പട്ടയങ്ങള്‍ എല്ലാം വ്യാജമല്ലെന്നും യഥാര്‍ഥ പട്ടയങ്ങള്‍ക്ക് സാധുത നല്‍കണമെന്നുമാണ് സര്‍ക്കാരിന്റെ അഭിപ്രായം. റവന്യൂ വകുപ്പിന്റെ പരിശോധനയിലുള്ള ഫയല്‍ കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ഇതിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ക്കും നിയമസാധുത ലഭിക്കുമെന്നാണ് ആശങ്ക.

First published: July 18, 2019, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading