• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| ബസ് യാത്രയ്ക്ക് ചെലവേറും; ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകി

COVID 19| ബസ് യാത്രയ്ക്ക് ചെലവേറും; ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകി

സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ ബസുകളിൽ കയറ്റാൻ കഴിയു. ഇത് ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസ് ഉടമകളുടെയും നിലപാട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. താൽക്കാലികമായാണ് ബസ് ചാർജ് കൂട്ടുന്നത്. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്ന സാഹചര്യത്തിൽ നിരക്ക് കൂട്ടണം എന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.

ജില്ലകൾക്കുള്ളിൽ ഗതാഗതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ആളുകളുടെ എണ്ണം കുറയുന്നതിനാൽ നിരക്ക് കൂട്ടേണ്ടിവരുമെന്നും സൂചിപ്പിച്ചു. ആ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് നിരക്കു വർധന.

സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ ബസുകളിൽ കയറ്റാൻ കഴിയു. ഇത് ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസ് ഉടമകളുടെയും നിലപാട്.

TRENDING:ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ [PHOTOS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ [NEWS]

വർധിപ്പിച്ച നിരക്ക് വ്യക്തമാക്കി പ്രത്യേക ഉത്തരവ് ഇറക്കും.  50 ശതമാനം വരെ നിരക്ക് ഉയർത്താനാണ് സാധ്യത. നിലവിൽ കെഎസ്ആർടിസി ബസുകൾ ടിക്കറ്റിന് ഇരട്ടി തുക ഈടാക്കിയാണ് പ്രത്യാക സർവ്വീസുകൾ നടത്തുന്നത്.

സർക്കാർ ജീവനക്കാർക്ക് വേണ്ടി കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിച്ചു.  സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് അനുവദിച്ചത് പോലെ പ്രധാന സർക്കാർ ഓഫീസ് സമുച്ചയങ്ങൾ, കളക്ടറേറ്റുകൾ, സിവിൽ സ്റ്റേഷനുകൾ, ഹൈക്കോടതി തുടങ്ങിയ ഓഫീസിലെ ജീവനക്കാർക്ക് വേണ്ടിയാണ് സർവീസ്.  തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് ബസിൽ മറ്റ് സർക്കാർ ജീവനക്കാരെയും കയറ്റും.

First published: