അംഗീകൃത അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനായാണ് ഇത്തരമൊരു നിയമനിർമാണം പരിഗണിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകൃത അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമനിർമാണം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് ലഭ്യമാക്കിയ ' കേരള പെയ്മെന്റ് ഓഫ് മിനിമം വേജസ് ടു ടീച്ചേഴ്സ് ഓഫ് അണ് എയ്ഡഡ് ഇന്സ്റ്റിറ്റ്യൂഷന് ' എന്ന പേരിലുള്ള കരട് ബില്ലാണ് പരിഗണിക്കുന്നത്. ഇതിൻമേൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെയും നിയമവകുപ്പിന്റെയും അഭിപ്രായം തേടിയിട്ടുണ്ട്. അത് ലഭിച്ചാൽ നിയമനിർമാണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. നിയമസഭയിൽ പി.കെ ശശി എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
അംഗീകൃത അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനായാണ് ഇത്തരമൊരു നിയമനിർമാണം പരിഗണിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനദ്ധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനായി മിനിമം വേതനം ഉറപ്പുവരുത്തുന്നതിനായി ഒരു സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.