• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആലപ്പാട്: സമവായത്തിനൊരുങ്ങി സർക്കാർ; നിലപാട് കടുപ്പിച്ച് സമരസമിതി

news18india
Updated: January 12, 2019, 3:13 PM IST
ആലപ്പാട്: സമവായത്തിനൊരുങ്ങി സർക്കാർ; നിലപാട് കടുപ്പിച്ച് സമരസമിതി
news18india
Updated: January 12, 2019, 3:13 PM IST
ആലപ്പാട്ടെ കരിമണൽ ഖനനവിരുദ്ധ സമരത്തോട് സർക്കാർ നിലപാട് മയപ്പെടുന്നു... സമരക്കാരുമായി ചർച്ച നടത്താനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് പറയുന്നുണ്ടെങ്കിലും ഖനനം നടക്കണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചു നിൽക്കുമെന്നാണ് സൂചന.അശാസ്ത്രീയമായ ഖനനം പാടില്ലെന്ന നിലപാട് തന്നെയാണ് സർക്കാരിനുള്ളത്. തീരം ഇടിയുന്ന തരത്തിൽ ഖനനം അനുവദിക്കില്ല.നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സർക്കാർ നടപ്പിലാക്കുമെന്നാണ് മെഴ്സിക്കുട്ടിയമ്മ അറിയിച്ചിരിക്കുന്നത്.

വിഷയം സംബന്ധിച്ച് സർക്കാരിന് ഉത്തമ ബോധ്യമുണ്ടെന്ന് മന്ത്രി ഇ പി ജയരാജനും പ്രതികരിച്ചിട്ടുണ്ട്. ആലപ്പാട് നടക്കുന്ന സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്. സമരം ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും സിപിഐ ജനകീയ സമരങ്ങൾക്ക് ഒപ്പമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read-ആലപ്പാടിനായി നാടൊന്നിക്കുന്നു; സമരം ശക്തമാകുന്നു

സോഷ്യൽ മീഡിയയിലൂടെ വൻപ്രചാരണം നേടുന്ന സമരം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ സമവായനീക്കം. ഖനനമേഖലകൾ സന്ദർശിച്ച നിയമസഭ പരിസ്ഥിതി സമിതിയുടെ ശുപാർശകൾ നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.ഖനനം അവസാനിപ്പിക്കാനുള്ള നീക്കത്തിന് വഴങ്ങില്ലെങ്കിലും പ്രാദേശികമായ ആശങ്കകൾക്ക് പരിഹാരം കാണാനാണ് ശ്രമം.

PHOTOS: കടലെടുക്കുന്ന ആലപ്പാട് ഗ്രാമം

അതേസമയം ചർച്ചയ്ക്കായുള്ള സർക്കാർ തീരുമാനത്തെ ആലപ്പാട് സമരസമിതി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഖനനം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.
Loading...

കൊല്ലം ജില്ലയിലെ തീരപ്രദേശമായ ആലപ്പാട് പ‍ഞ്ചായത്തിൽ ഐആർഇ നടത്തുന്ന കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സിനിമാ താരങ്ങൾ അടക്കം സമരക്കാർക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തുകയും ചെയ്തു.

 

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...