• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരുമാറ്റച്ചട്ടം ലംഘിച്ചു: CSI സഭാ സെക്രട്ടറിക്കെതിരെ നടപടിക്ക് സർക്കാർ

പെരുമാറ്റച്ചട്ടം ലംഘിച്ചു: CSI സഭാ സെക്രട്ടറിക്കെതിരെ നടപടിക്ക് സർക്കാർ

CSI

CSI

  • Last Updated :
  • Share this:
    തിരുവന്തപുരം : പെരുമാറ്റച്ചട്ട ലംഘനം നടത്തിയ സിഎസ്ഐ സഭാ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ. സിഎസ്ഐ ദക്ഷിണകേരള മഹാ ഇടവക സെക്രട്ടറിയായ ഡോ.പി.കെ. റോസ് ബിസ്റ്റിനെതിരെ നടപടിയെടുക്കുന്നതിനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ.റോസ് ബിസ്റ്റ്. അദ്ദേഹം നിലവിൽ സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറി കൂടിയാണ്.

    സർക്കാർ ഉദ്യോഗസ്ഥർ ജാതി-മത സംഘടനകളിൽ ഭാരവാഹിത്വം വഹിക്കരുതെന്ന സർക്കാർ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു കാട്ടിയാണ് ഇദ്ദേഹത്തിനെതിരെ നടപടിക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഡോക്ടർ പി.കെ.റോസ് ബിസ്റ്റ് സി.എസ്.ഐ സെക്രട്ടറി സ്ഥാനം വഹിക്കുന്നത് ചട്ടലംഘനമാണെ പരാതിയുമായി ജഗതി സ്വദേശിയായ ടി.ടി. പ്രവീണാണ് ലോകായുക്തയെ സമീപിച്ചത്.

    Also Read-പൈതൃകനഗരമായ ഹംപിയിലെ ക്ഷേത്രത്തൂണുകൾ തകർ‌ത്തു: പ്രതിഷേധം ശക്തമാകുന്നു

    പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവാദങ്ങളും കേട്ട ലോകായുക്ത ഒരുമാസത്തിനകം കാര്യത്തിൽ തീർപ്പ് കൽപ്പിക്കാൻ സർക്കാരിനോട് ഉത്തരവിട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിഎസ്ഐ ദക്ഷിണ കേരള മഹായിടവക മതപരമായ സ്ഥാപനമാണെന്നും ഇതിൽ ഡോക്ടർ ഭാരവാഹിത്വം വഹിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും സർക്കാർ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിക്ക് നിർദേശിച്ചിരിക്കുന്നത്.

    അതേസമയം പരാതിക്കെതിരെ ഡോ.റോസ് ബിസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്. സഭയോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് ആരോപണം. ദക്ഷിണ കേരള മഹായിടവക ഓണററി സെക്രട്ടറിയുടെ സേവനാപരമായ ചുമതല മാത്രമാണ് തനിക്കുള്ളതെന്നും ധനകാര്യ ഇടപാടുകളിലൊന്നും പങ്കില്ലെന്നും സർക്കാരിന് മറുപടി നൽകിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

    First published: