• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാതെ കസ്റ്റഡി മരണങ്ങൾ അവസാനിക്കില്ല'

'പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാതെ കസ്റ്റഡി മരണങ്ങൾ അവസാനിക്കില്ല'

ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തിലെ വീഴ്ചകള്‍ അടക്കം പുറത്തു വരുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു...

news18

news18

  • News18
  • Last Updated :
  • Share this:
    തൊടുപുഴ: ക്രിമിനലുകളായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാതെ കസ്റ്റഡി മരണങ്ങള്‍ അവസാനിക്കില്ലെന്ന് നെടുങ്കണ്ടം കസ്റ്റഡി മരണമന്വേഷിക്കുന്ന കമ്മിഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ്. സര്‍ക്കാരിന് ഇതിനുള്ള അധികാരം ഭരണഘടന നല്‍കുന്നുണ്ട്. അതു പ്രയോഗിക്കാന്‍ മടിക്കരുത്. നെടുങ്കണ്ടം കേസില്‍ റീ പോസ്റ്റുമോര്‍ട്ടത്തിനുള്ള അപേക്ഷ നാളെ തന്നെ നല്‍കും. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തിലെ വീഴ്ചകള്‍ അടക്കം പുറത്തു വരുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

    രാജ്കുമാറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റിട്ടുണ്ടെന്ന് ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു. 12-ാം തീയതി സ്റ്റേഷനിലേക്ക് നടന്നു വന്ന രാജ് കുമാറിനെ 16-ാം തീയതി കിടത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കസ്റ്റഡിയില്‍ സംഭവിച്ച മരണത്തില്‍ നിന്ന് പൊലീസിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കുറ്റക്കാരില്‍ ഒരാള്‍ പോലും രക്ഷപ്പെടില്ലന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.

    പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോള്‍ തന്നെ ചില കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ രാജ് കുമാറിനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നതനുസരിച്ച് രാജ് കുമാറിന് വേദനക്കുളള ഗുളികയാണ് നല്‍കിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. രാജ് കുമാറിന്റെ ആരോഗ്യനില ഗുരുതരമായിരിക്കുന്ന സാബചര്യത്തില്‍ സ്ട്രക്ച്ചറില്‍ കിടത്തി നിരീക്ഷണത്തിന് വെയ്ക്കുക മാത്രമാണ് ചെയ്തത്.
    First published: