• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Fact Check: മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലടിച്ചത് അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ 1.84 കോടി രൂപചെലവിട്ടോ?

2016 ജുലൈ 20നാണ് മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയത്

news18
Updated: July 5, 2019, 10:45 AM IST
Fact Check: മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലടിച്ചത് അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ 1.84 കോടി രൂപചെലവിട്ടോ?
കേരള ഹൈക്കോടതി
news18
Updated: July 5, 2019, 10:45 AM IST
തിരുവനന്തപുരം: കൊച്ചിയിൽ ഹൈക്കോടതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലടിച്ചത് അന്വേഷിക്കാൻ ജുഡീഷ്യൽ  കമ്മീഷനെ നിയോഗിച്ച വകയിൽ സർക്കാരിന് നഷ്ടം  1.84 കോടി രൂപ. കമ്മീഷൻ രൂപീകരിച്ച് രണ്ട് വർഷം കൊണ്ട് 1,84,76,933 രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവായത്. നിയമസഭയിൽ കെ സി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

2016 ജുലൈ 20നാണ് മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയത്. ഇതേ തുടർന്ന് മാധ്യമപ്രവർത്തകർക്ക് കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സ്ഥിതിവന്നു. ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലുമടക്കം മാധ്യമപ്രവർത്തകരെ കോടതിയിലേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യമുണ്ടായി. തുടർന്ന് മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും പരാതി പരിഗണിച്ചാണ് ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. 2016 നവംബർ 24 ന് റിട്ട . ജഡ്ജി പി എ മുഹമ്മദിനെ സർക്കാർ കമ്മീഷനായി നിയമിച്ച് ഉത്തരവിറക്കി.

അഞ്ചുതവണയായി 30 മാസമാണ് കമ്മീഷന് കാലാവധി നീട്ടി നൽകിയത്. ആദ്യം ആറുമാസത്തേക്കും പിന്നീട് 30 മാസം വരെയായി കാലാവധി നീട്ടി. ഈ നവംബർ 13ന് കമ്മീഷന്റെ കാലാവധി അവസാനിക്കുകയാണ്. ഇതിനിടെ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള ഭിന്നതകൾക്ക് കുറേയൊക്കെ പരിഹാരമുണ്ടായെങ്കിലും കമ്മീഷന്റെ അന്വേഷണം പൂർണമായിട്ടില്ല എന്നതാണ് കൗതുകകരം.



First published: July 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...