മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി: ഒഴിയാനുള്ള നോട്ടീസ് കിട്ടിയവർ നിരാഹാരത്തിലേക്ക്

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20 ന് മുന്‍പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

news18
Updated: September 11, 2019, 7:06 AM IST
മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി: ഒഴിയാനുള്ള നോട്ടീസ് കിട്ടിയവർ നിരാഹാരത്തിലേക്ക്
മരട് ഫ്ലാറ്റ്
  • News18
  • Last Updated: September 11, 2019, 7:06 AM IST IST
  • Share this:
കൊച്ചി: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചു. ഫ്ലാറ്റുകളിൽ നിന്ന് അഞ്ചുദിവസത്തിനുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. സംഘർഷഭരിതമായ സാഹചര്യത്തിലായിരുന്നു പലയിടത്തും നോട്ടീസ് നൽകിയത്. ഫ്ലാറ്റ് പൊളിക്കുന്നതിന് വിദഗ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് നഗരസഭ പത്രത്തില്‍ പരസ്യവും നല്‍കിയിട്ടുണ്ട്.

Also Read-Onam 2019: കേരളത്തിന് അതിജീവനത്തിന്‍റെ തിരുവോണം

അടിയന്തിര കൗൺസിലിനു ശേഷമാണ് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ ഫ്ലാറ്റുകൾക്ക് നോട്ടീസ് നൽകാനെത്തിയത്. അഞ്ച് ദിവസത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നാല് ഫ്ലാറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചു.ജെയിൻ,ആൽഫ ഫ്ലാറ്റുകളിലെ ഉടമകൾ നോട്ടീസ് സ്വീകരിക്കാൻ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫ്ലാറ്റുകളുടെ ചുവരില്‍ നോട്ടീസ് പതിച്ച് മടങ്ങി.

Also Read-Onam 2019: മലയാളികൾക്ക് ഓണാശംസയുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

എന്നാൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് ഉടമകൾ നോട്ടീസ് നേരിട്ട് സ്വീകരിച്ചു.ക്യൂറേറ്റീവ് പെറ്റീഷനും റിവ്യൂ പെറ്റീഷനും നിലനിൽക്കുന്നതിനാൽ ഈ നോട്ടീസ് തങ്ങൾക്ക് ബാധകമല്ലെന്ന് എഴുതി നൽകിയതിനു ശേഷമാണ് ഫ്ലാറ്റുടമകൾ നോട്ടീസ് ഉദ്യോഗസ്ഥരിൽ നിന്നും കൈപ്പറ്റിയത്. ഹോളി ഫെയ്ത്ത് എച്ച് ടു ഒയിലെ ഉടമകള്‍ നഗരസഭ ഉദ്യോഗസ്ഥരെ തടയുന്ന സാഹചര്യവും ഉണ്ടായി.

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20 ന് മുന്‍പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading