HOME /NEWS /Kerala / സമുദായസംഘടനകളെ കൂട്ട് പിടിച്ച് സർ‌ക്കാർ

സമുദായസംഘടനകളെ കൂട്ട് പിടിച്ച് സർ‌ക്കാർ

sabarimala women

sabarimala women

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം : നാമജപ സമരത്തെ അതേനാണയത്തിൽ പ്രതിരോധിക്കാൻ വനിതാ മതിൽ തീര്‍ക്കാൻ സർക്കാർ. സ്ത്രീ വിഷയത്തിൽ സ്ത്രീകളെ തന്നെ അണിനിരത്തി മറുപടി നൽകുന്നതിനായാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. പിന്നോക്ക-ദളിത് സമുദായ സംഘടനകളെ ഒപ്പം നിർത്തിയുള്ള സമരം ഒരേസമയം കോൺഗ്രസിനും ബിജെപിക്കുമുള്ള മറുപടി കൂടിയാണ്.

    സസ്‌പെന്‍ഷന് ശേഷവും ശശിക്കൊപ്പം വേദി പങ്കിട്ട് സിപിഎം നേതാക്കള്‍

    കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന നവോത്ഥാന സംഘടനാ യോഗത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇരുണ്ട യുഗത്തിലേക്ക് പോകാനില്ലെന്ന മുദ്രാവാക്യമുയർത്തി ജനുവരി ഒന്നിന് കാസര്‍കോഡ് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    മിസ്റ്റര്‍ തോമസ് ഐസക്, തിരിഞ്ഞുകൊത്തുന്ന ഭൂതകാലവുമായി വെല്ലുവിളിക്കാന്‍ വരരുത്

    ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രതികൂല സാഹചര്യത്തെ അവസരമാക്കി മാറ്റാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഹിന്ദു മതത്തിലെ പ്രധാന സമുദായ സംഘടനകളിൽ ഭൂരിപക്ഷത്തെയും ഒപ്പം കൂട്ടി ലക്ഷ കണക്കിന് സ്ത്രീകളെ അണിനിരത്തുന്ന വനിതാ മതിലിന്റെ മുഖ്യ സംഘാടക ചുമതല വെളളാപ്പളളി നടേശനും പുന്നല ശ്രീകുമാറിനുമാണ്. ഹിന്ദു മതത്തിൽ ആളെണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംഘടനകളായ എസ്എൻഡിപിയും കെപിഎംഎസും വരുന്ന ഒരു മാസം ഇടതുമുന്നണിക്ക് ഒപ്പം പ്രവർത്തിക്കും. കുറഞ്ഞ പക്ഷം വരുന്ന ലോക്​സഭാ തിരഞ്ഞെടുപ്പിലേക്കുളള ഒരു പാലം കൂടിയായി ഇതിനെ മാറ്റാനാവും ഇടതു മുന്നണി ശ്രമം.

    ശബരിമല സ്ത്രീ പ്രവേശന വിധി ആചാര വിഷയമല്ല എന്നും ലിംഗ സമത്വ പ്രശ്നമാണന്നും തെളിയിക്കാനും ഇതിലൂടെ കഴിയുമെന്ന സാധ്യതയും സർക്കാർ മുന്നിൽ കാണുന്നു. ഒരു പൊതു വിഷയത്തിൽ സമുദായ സംഘടനകളെ ഔദ്യോഗികമായി കൂട്ടിയോജിപ്പിച്ചുളള സി പി എമ്മിന്റെ രാഷ്​ട്രീയ പരീക്ഷണത്തെ തളളിക്കളയാൻ മുറുചേരിക്ക് എളുപ്പമാവില്ല.

    First published:

    Tags: Sabarimala sc vedict, Sabarimala temple, Sabarimala Women Entry, Supreme court, ശബരിമല, ശബരിമല പ്രതിഷേധം