നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇനി മുതല്‍ റോഡുകള്‍ തകര്‍ന്നാല്‍ അറിയിക്കാം; കരാറുകാരന്റെ പേരും ഫോണ്‍നമ്പറും പ്രദര്‍ശിപ്പിക്കും

  ഇനി മുതല്‍ റോഡുകള്‍ തകര്‍ന്നാല്‍ അറിയിക്കാം; കരാറുകാരന്റെ പേരും ഫോണ്‍നമ്പറും പ്രദര്‍ശിപ്പിക്കും

  സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒന്‍പതിന് മാസ്‌ക്കറ്റ് ഹോട്ടലില്‍ ചലച്ചിത്രതാരം ജയസൂര്യയും മന്ത്രിയും ചേര്‍ന്ന് നിര്‍വഹിക്കും.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പരിപാലന കാലാവധിയുള്ള റോഡുകളില്‍(roads) ബന്ധപ്പെട്ട കരാറുകാരന്റെയും(contractor) ഉദ്യോഗസ്ഥന്റെയും പേരും ഫോണ്‍നമ്പറും ഇനി മുതല്‍ പ്രദര്‍ശിപ്പിക്കും. ഇതോടെ റോഡുകള്‍ തകര്‍ന്നാല്‍ അക്കാര്യം ജനങ്ങള്‍ക്ക് ബന്ധപ്പെട്ടവരെ നേരിട്ട് അറിയിക്കാം. ശനിയാഴ്ച മുതലാണ് ഇത് ആരംഭിക്കുന്നത്.

   റോഡുകളുടെ ആരംഭത്തിലും അവസാനത്തിലും ഇത്തരം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒന്‍പതിന് മാസ്‌ക്കറ്റ് ഹോട്ടലില്‍ ചലച്ചിത്രതാരം ജയസൂര്യയും മന്ത്രിയും ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

   പരിപാടിയുടെ ആദ്യഘട്ടമായി, ഇത്തരം റോഡുകളുടെ വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2514 പദ്ധതികളിലാണ് പരിപാലന കാലാവധി നിലനില്‍ക്കുന്നത്. പ്രവൃത്തികള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനാസംഘത്തെ നിയമിക്കും. അതേക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

   Read also: സർക്കാർ ഭൂമിയിൽ സ്വകാര്യ വ്യക്‌തിയുടെ ഉടമസ്ഥാവകാശം ജില്ലാ കോടതി റദ്ദാക്കി

   സംസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണിക്ക് മഴയാണ് പ്രധാന തടസ്സം. മഴ കഴിഞ്ഞാലുടന്‍ പണി ആരംഭിക്കും. ഇതിനായി 271.41 കോടി അനുവദിച്ചു. തങ്ങളുടെ കീഴിലെ റോഡുകളുടെ വിവരം എന്‍ജിനിയര്‍മാര്‍ പരിശോധിച്ച് ഫോട്ടോസഹിതം ചീഫ് എന്‍ജിനിയര്‍മാരെ അറിയിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ നിലവാരം പരിശോധിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

   Bus Charge| ബസ് ചാര്‍ജ് വര്‍ധന; വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ച ഇന്ന്

   തിരുവനന്തപുരം:ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളില്‍ വച്ചായിരിക്കും യോഗം ചേരുക.ഗതാഗത മന്ത്രിയും യോഗത്തിൽ പങ്കെടുക്കും.

   ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം , കണ്‍സഷന്‍ നിരക്ക് കൂട്ടണമോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് 1 രൂപയില്‍ നിന്ന് 6 രൂപയായി ഉയര്‍ത്തണം എന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

   Read also: Kerala | ഗ്രാമീണ മേഖലയിൽ സംസ്ഥാനത്തെ ശരാശരി വേതനം 706.5; ദേശീയ ശരാശരി 309.9 രൂപ മാത്രം

   അതേ സമയം ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍.
   Published by:Sarath Mohanan
   First published: