സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്നുമുതല്‍; കിറ്റ് ലഭിക്കുക സ്വന്തം കാര്‍ഡുള്ള റേഷന്‍ കടകള്‍ വഴി മാത്രം

ഈ മാസം 30 ഓടെ കിറ്റ് വിതരണം പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

News18 Malayalam | news18-malayalam
Updated: April 9, 2020, 10:23 AM IST
സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്നുമുതല്‍; കിറ്റ് ലഭിക്കുക സ്വന്തം കാര്‍ഡുള്ള റേഷന്‍ കടകള്‍ വഴി മാത്രം
ration
  • Share this:
തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് ഇന്നുമുതല്‍ വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ കുടുംബങ്ങള്‍ക്കാണ് വിതരണം ചെയ്യുന്നത്. വ്യാഴാഴ്ച ഉച്ചമുതല്‍ കിറ്റുകളുടെ വിതരണം ചെയ്യുക. അടുത്ത ഘട്ടമായി സംസ്ഥാനത്തെ മറ്റ് എഎവൈ (അന്ത്യോദയ അന്നയോജന) കാര്‍ഡുടമകള്‍ക്ക് റേഷന്‍കട വഴി കിറ്റ് വിതരണം ചെയ്യും.

ഏപ്രിൽ 14ന് മുമ്പ് തന്നെ 5.92 ലക്ഷം വരുന്ന മഞ്ഞകാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. ഏപ്രില്‍ 15 മുതല്‍ സംസ്ഥാനത്തെ 31.51 ലക്ഷത്തോളം പിങ്ക് കാര്‍ഡുകാര്‍ക്ക് (ബിപിഎല്‍) കിറ്റുകള്‍ നല്‍കും. അതിനുശേഷം മാത്രമേ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍ റേഷന്‍ കടകളിലെത്തൂ.

BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു [PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ [NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് [NEWS]
ഈ മാസം 30 ഓടെ കിറ്റ് വിതരണം പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വന്തം കാര്‍ഡുള്ള റേഷന്‍ കടകളില്‍ എത്തിയാല്‍ മാത്രമേ കിറ്റുകള്‍ കാര്‍ഡ് ഉടമകള്‍ക്ക് കൈപ്പറ്റാനാകൂ. റേഷന്‍ കടകളില്‍ കിറ്റുകള്‍ ക്രമീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് പോര്‍ട്ടബിലിറ്റി സംവിധാനം എടുത്തുകളഞ്ഞതിന് പിന്നിലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
First published: April 9, 2020, 10:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading