• HOME
  • »
  • NEWS
  • »
  • kerala
  • »
  • സഹകരണബാങ്കുകളെ സർഫാസി നിയമത്തിൽനിന്ന് ഒഴിവാക്കാൻ കേരളം

സഹകരണബാങ്കുകളെ സർഫാസി നിയമത്തിൽനിന്ന് ഒഴിവാക്കാൻ കേരളം

വായ്പാ തിരിച്ചടവിന്റെ മൂന്നു ഗഡു മുടങ്ങിയാൽ ആസ്തി ജപ്തി ചെയ്യുന്ന സർഫാസി നിയമം സഹകരണ ബാങ്കുകളും ഉപയോഗിക്കുന്നവെന്ന വിമർശനം ഉയർന്നപ്പോഴാണ് ഇക്കാര്യത്തിലെ സർക്കാർ ഇടപെടൽ മുഖ്യമന്ത്രി വിശദീകരിച്ചത്

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: സഹകരണ ബാങ്കുകളെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ. നിയമസഭയിൽ പ്രതിപക്ഷത്തിൻറെ അടിയന്തിര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു.

    വായ്പാ തിരിച്ചടവിന്റെ മൂന്നു ഗഡു മുടങ്ങിയാൽ ആസ്തി ജപ്തി ചെയ്യുന്ന സർഫാസി നിയമം സഹകരണ ബാങ്കുകളും ഉപയോഗിക്കുന്നവെന്ന വിമർശനം ഉയർന്നപ്പോഴാണ് ഇക്കാര്യത്തിലെ സർക്കാർ ഇടപെടൽ മുഖ്യമന്ത്രി വിശദീകരിച്ചത്. സഹകരണ മേഖലയെ സർഫീസി നിയമത്തിൽ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി, സഭയിൽ ഉറപ്പ് നല്കി.

    യാത്രക്കാരൻ ഡബിൾ ബെല്ലടിച്ചു; കണ്ടകർ ഇല്ലാതെ KSRTC ബസ് 18 കിലോമീറ്റർ ഓടി

    കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ച കൃഷിമന്ത്രി കർഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചു.

    കർഷക ആത്മഹത്യകളോട് സർക്കാർ കണ്ണടക്കുന്നു എന്നതായിരുന്നു പ്രതിപക്ഷ ആരോപണം. മോറട്ടോറിയം ഉത്തരവ് വൈകിയതടക്കം പരാമർശിച്ചു കൊണ്ടായിരുന്നു നിയമസഭയിലെ പ്രതിപക്ഷ വിമർശനം.

    കർഷക ആത്മഹത്യകൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. സർക്കാരിൻറെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
    First published: