തിരുവനന്തപുരം: ഈ വർഷം പ്രളയക്കെടുതി നേരിട്ട കൂടുതൽ കുടുംബങ്ങൾക്ക് പണം അനുവദിച്ച് സർക്കാർ ഉത്തരവായി. പ്രളയം ഉണ്ടാകുമെന്ന് മുന്നിൽ കണ്ട് ബന്ധുവീടുകളിലേക്കും മറ്റും മാറിതാമസിച്ചവർക്കാണ് പണം അനുവദിക്കുക. ഒരു കുടുംബത്തിന് പതിനായിരം രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി.
ലാൻഡ് റവന്യൂ കമീഷണർ അദ്യം കൈമാറിയ ലിസ്റ്റിന് പുറമെ ദുരന്തബാധിതരെന്ന് കണ്ടെത്തിയ 7984 കുടുംബങ്ങൾക്കാണ് ധനസഹായം വിതരണം ചെയ്യുക. ഇതിനായി 7 കോടി 98 ലക്ഷം രൂപയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും അനുവദിച്ചത്.
നേരത്തെ 13 ലക്ഷം കുടുംബങൾ പ്രളയ സഹായത്തിന് അർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഈ ലിസ്റ്റ് പ്രകാരം 111752 ലക്ഷം കുംടുംബങ്ങൾക്ക് പതിനായിരം രൂപ വീതം വിതരണം ചെയ്തിരുന്നു. ഈ ലിസ്റ്റിന് പുറമെ കണ്ടെത്തിയവർക്കാണ് പണം അനുവദിച്ചത്.പ്രളയം നേരിട്ട് അനുഭവിച്ചവർ മാത്രമല്ല, ദുരന്തം മുൻകൂട്ടി കണ്ട് മാറി താമസിച്ചവരേയും പ്രളയബാധിതരുടെ ലിസ്റ്റിൽ ഉൾപെടുത്താൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.