നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്രമസമാധാന നില റിപ്പോര്‍ട്ട് ഇന്ന് ഗവര്‍ണർക്ക് സമർപ്പിക്കും

  ക്രമസമാധാന നില റിപ്പോര്‍ട്ട് ഇന്ന് ഗവര്‍ണർക്ക് സമർപ്പിക്കും

  • Share this:
   തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ട് സർക്കാർ ഇന്ന് ഗവർണർക്ക് സമർപ്പിക്കും. ഹർത്താലിൽ ഉണ്ടായ അക്രമങ്ങൾ, നാശനഷ്ടങ്ങൾ, സർക്കാർ സ്വീകരിച്ച നടപടികൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ജില്ലാ അടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോർട്ടാണ് നൽകുക.

   ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 5769 പേരാണ് ഇത് വരെ അറസ്റ്റിലായിട്ടുള്ളത്. ഇതിൽ 789 പേർ റിമാൻഡിലാണ്. 4980 പേർക്ക് ജാമ്യം ലഭിച്ചു. 1869 കേസുകളാണ് വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതലും പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ്.

   Also Read- തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

   യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെതിരായ പ്രതിഷേധത്തിനിടെ വ്യാപകമായി പൊതു-സ്വകാര്യ മുതലുകൾ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവർണർ സർക്കാരിനോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടത്.

   First published: