• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മടി; വകുപ്പു മേധാവികൾക്കെതിരെ വടിയെടുത്ത് സർക്കാർ

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മടി; വകുപ്പു മേധാവികൾക്കെതിരെ വടിയെടുത്ത് സർക്കാർ

ലക്ഷക്കണക്കിന് പേർ തൊഴിൽ തേടി പുറത്തു നിൽക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ. ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകൾ കൃത്യമായി പിഎസ് സി യെ അറിയിക്കണമെന്നാണ്  വ്യവസ്ഥ.

സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

  • Last Updated :
  • Share this:
തിരുവനന്തപുരം: ഓരോ വകുപ്പിലുമുള്ള ഒഴിവുകൾ കൃത്യമായി പി എസ് സിയെ അറിയിക്കാൻ സോഫ്റ്റ് വെയർ വരെ സർക്കാർ ഒരുക്കിയെങ്കിലും ഈ സൗകര്യവും ഉപയോഗിക്കാതെ വകുപ്പു മേധാവികൾ. ഓരോ ഒഴിവുകളും സമയാസമയങ്ങളിൽ ഇ- സോഫ്റ്റ്‌വെയർ വഴി പി എസ് സി യെ അറിയിക്കുകയാണ് വകുപ്പ് തലവൻമാരുടെ ചുമതല. പുതിയ സംവിധാനം നടപ്പിലായെങ്കിലും കാര്യങ്ങൾ തഥൈവ.

സോഫ്റ്റ് വെയർ കൊണ്ടുവന്ന് രണ്ടു വർഷം പിന്നിട്ടെങ്കിലും  ഈ സംവിധാനം ഉപയോഗപ്പെടുത്താൻ വകുപ്പ് തലവൻമാർ ഇപ്പോഴും തയ്യാറാവുന്നില്ല. പഴയപടി കത്തുകൾ വഴിയും ഇ-മെയിൽ വഴിയുമാണ് ഒഴിവുകൾ  മേധാവികൾ പി എസ് സി യെ അറിയിക്കുന്നത്. ഇതിനാകട്ടെ മാസങ്ങളുടെ കാലതാമസമെടുക്കും. ഇ- വേക്കൻസി സംവിധാനം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

ALSO READ: ജാമിയ സംഭവം: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിന്‍റെ ഫലമെന്ന് ഇടത് പാർട്ടികൾ

ഏപ്രിൽ മാസം മുതൽ ഒഴിവുകൾ ഇ-സോഫ്റ്റ്‌വെയർ വഴി തന്നെ പി എസ് സി യെ അറിയിക്കണമെന്നാണ് നിർദ്ദേശം. ഇത് ലംഘിക്കുന്നവർക്കെതിരെ വകുപ്പുതല അച്ചടക്കനടപടികൾ ഉണ്ടാകും. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രത്യേക ഉത്തരവിറക്കി.

ലക്ഷക്കണക്കിന് പേർ തൊഴിൽ തേടി പുറത്തു നിൽക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ. ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകൾ കൃത്യമായി പിഎസ് സി യെ അറിയിക്കണമെന്നാണ്  വ്യവസ്ഥ. എന്നാൽ അറിയിക്കാത്ത വകുപ്പ് മേലധികാരികൾ ഉണ്ട്. സർക്കാർ ഇതു സംബന്ധിച്ച പല മുന്നറിയിപ്പുകൾ നൽകിയെങ്കിലും ഇതൊക്കെ അവഗണിക്കപ്പെടുകയാണ് പതിവ്.
First published: