• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമല തീർഥാടനം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു'

'ശബരിമല തീർഥാടനം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു'

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബിരമല തീർത്ഥാടനം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീർത്ഥാടകർ ശബരിമലയിലേക്ക് പോകരുത് എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ശബരിമല വിഷയത്തിൽ നിയമസഭയിലെ പ്രതിഷേധം തുടരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയിൽ നിന്ന് പുറത്തുവന്ന ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

    പ്രതിപക്ഷബഹളം: ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു

    അഞ്ചര കോടി തീർഥാടകർ വരേണ്ട ശബരിമലയിൽ ഭക്തർ വരാതെ വിജനമായി കിടക്കുന്നതാണ് കേരളം ഇന്ന് കാണുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സർക്കാരിന്‍റെ പിടിപ്പുകേടും, അനാവശ്യനിയന്ത്രണങ്ങളും ബിജെപി-ആർഎസ്എസ് നടത്തുന്ന സമരങ്ങളുമാണ് ഈ അവസ്ഥയ്ക്ക് കാരണം. ശബരിമലയിലെ അടിസ്ഥാന സൌകര്യങ്ങളില്ലാത്തതിനെക്കുറിച്ചാണ് ഇന്ന് സഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടീസ് നൽകിയത്. വളരെ ന്യായമായ ആവശ്യമാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ അത് ചർച്ച ചെയ്യാൻ സ്പീക്കർ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയ്ക്ക് അകത്തും പുറത്ത് ജനങ്ങളെ അണിനിരത്തിയും പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
    First published: