കൊച്ചി: ഡിഗ്രി വിദ്യാർഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചങ്ങമ്പുഴനഗര്‍ ദാറുല്‍ ബനാത്ത് യത്തീംഖാനയ്ക്ക് സമീപം നീറുങ്കല്‍ വീട്ടീല് അബൂബക്കറിന്റെയും റസിയയുടെയും മകള്‍ അന്‍സിമോള്‍ (19) ആണ് മരിച്ചത്.
തൃക്കാക്കര ഭാരതമാതാ കോളേജ് രണ്ടാം വര്‍ഷ ബി.എസ്.സി. മാത്ത്സ് വിദ്യാര്‍ഥിനിയാണ് അൻസിമോൾ. ഉച്ചയ്ക്ക് ഇടവേള സമയത്ത് കൂട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കവേ തലചുറ്റുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
Also Read-ശമ്പളം വന്നാൽ കടം തീർക്കാൻ സുഹൃത്തിനെ ചുമതലപ്പെടുത്തി കെഎസ്ആർടിസി ഡ്രൈവർ ജീവനൊടുക്കി
വിദ്യാർഥിനിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരി: നസ്രിയ. ഖബറടക്കം ബുധനാഴ്ച തൃക്കാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.