• HOME
  • »
  • NEWS
  • »
  • kerala
  • »
  • പേരക്കുട്ടി കിണറ്റിൽ വീണു, രക്ഷിക്കാൻ ചാടിയ വീട്ടമ്മ മരിച്ചു

പേരക്കുട്ടി കിണറ്റിൽ വീണു, രക്ഷിക്കാൻ ചാടിയ വീട്ടമ്മ മരിച്ചു

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു. ശേഷം രക്ഷിക്കാനായി റംല കിണറ്റിലേക്ക് ചാടുകയായിരുന്നു

  • Share this:

    കിണറ്റിൽവീണ മകന്റെ കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ വീട്ടമ്മ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംലയാണ് (48) മരിച്ചത്. മകൻ അസീസിന്റെ മൂന്നുവയസ്സുകാരൻ കുഞ്ഞ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. റംല കുഞ്ഞിനെ രക്ഷിക്കാൻ എടുത്തുചാടുകയായിരുന്നു.

    ശബ്ദം കേട്ട് പരിസരവാസികൾ എത്തിയതും, കിണറ്റിന്റെ പൈപ്പിൽ പരിക്കേൽക്കാതെ പിടിച്ചു നിൽക്കുന്ന കുട്ടിയെയാണ് കടത്തു. റംലയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നരിക്കുനിയില്‍നിന്ന് അഗ്നിശമന സേനയെത്തി മൃതദേഹം കരക്കെത്തിച്ചു. അസീസ്, നുസ്റത്ത് എന്നിവരാണ് മക്കൾ.

    Published by:user_57
    First published: