പച്ച പുതച്ച് നെഹ്റു ട്രോഫി വള്ളംകളി; ഹരിതചട്ടം പാലിക്കും

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഗ്രീൻ സോണിലേക്ക് പ്രവേശിപ്പിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

news18
Updated: August 5, 2019, 10:44 PM IST
പച്ച പുതച്ച് നെഹ്റു ട്രോഫി വള്ളംകളി; ഹരിതചട്ടം പാലിക്കും
nehru trophy boat race
  • News18
  • Last Updated: August 5, 2019, 10:44 PM IST
  • Share this:
ആലപ്പുഴ: 67-ാമത് നെഹ്‌റു ട്രോഫി വളളംകളി പൂർണമായും ഹരിതചട്ടം പാലിച്ച് നടത്തുമെന്ന് ആലപ്പുഴ സബ് കളക്ടറും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയുമായ വി.ആർ. കൃഷ്ണതേജ പറഞ്ഞു. വളളംകളി നടക്കുന്ന പ്രദേശം പൂർണമായും ഗ്രീൻസോൺ ആയിരിക്കും. പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുളള നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഗ്രീൻ സോണിലേക്ക് പ്രവേശിപ്പിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

ബോട്ടിൽ കളക്ഷൻ ബൂത്തിൽ ഡെപ്പോസിറ്റ് ആയി 10 രൂപ നൽകി സ്റ്റിക്കർ പതിപ്പിച്ചാൽ മാത്രമേ പ്ലാസ്റ്റിക് കുപ്പിവെളളം വളളംകളി നടക്കുന്ന പവലിയനിലേക്ക് കൊണ്ടു പോകുവാൻ അനുവദിക്കൂ. സ്റ്റിക്കറോടു കൂടിയ കാലിക്കുപ്പികൾ കളക്ഷൻ ബൂത്തിൽ തിരികെ ഏൽപ്പിച്ചാൽ ഡെപ്പോസിറ്റ് തുക തിരികെ നൽകും.

നെഹ്റു ട്രോഫി ഏതു ചുണ്ടൻ നേടുമെന്ന് പ്രവചിക്കൂ; 10, 001രൂപ നേടൂ

ഡിസ്‌പോസിബിൾ പാത്രങ്ങൾ, കപ്പുകൾ എന്നിവ ഉപയോഗിച്ചുളള കച്ചവടങ്ങൾ ഗ്രീൻ സോണിൽ അനുവദിക്കില്ല. ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിച്ച് നിക്ഷേപിക്കുന്നതിന് പരിസ്ഥിതി സൗഹാർദ്ദപരമായ ബിന്നുകൾ സജ്ജീകരിക്കും. എൻ.എസ്.എസ്, എസ്.പി.സി. വിദ്യാർത്ഥികൾ, ഹരിതകർമ്മസേന എന്നിവരടങ്ങുന്ന 200 വാളണ്ടിയേഴ്‌സിന്‍റെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

ശുചിത്വമിഷൻ, ആലപ്പുഴ നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ നടത്തുന്നത്.

First published: August 5, 2019, 9:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading