നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിച്ചുനീക്കണം'; മൂന്നാറിനു വേണ്ടി ഹരിത ട്രിബ്യൂണൽ

    'അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിച്ചുനീക്കണം'; മൂന്നാറിനു വേണ്ടി ഹരിത ട്രിബ്യൂണൽ

    സിപിഐ നേതാവ് പി.പ്രസാദ് നൽകിയ ഹർജിയിലാണ് ട്രിബ്യൂണലിന്റെ നിർണായക ഉത്തരവ്. 

    മൂന്നാർ

    മൂന്നാർ

    • Share this:
    തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിർമ്മാണങ്ങൾ  അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശം. നിയമലംഘകർക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ഹരിത ട്രിബ്യൂണൽ‌ സർക്കാരിന് നിർദേശം നൽകി. സിപിഐ നേതാവ് പി.പ്രസാദ് നൽകിയ ഹർജിയിലാണ് ട്രിബ്യൂണലിന്റെ നിർണായക ഉത്തരവ്.

    പരിസ്ഥിതി നാശം ഉണ്ടാക്കുന്ന നിർമ്മാണങ്ങൾക്കും വായു മലിനീകരണത്തിനുമെതിരേയായിരുന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദിന്റെ പരാതി. നിയമ ലംഘകർക്ക് എതിരെ കർശന നടപടി വേണം. പരിസ്ഥിതി ദുർബല പ്രദേശമായ മൂന്നാറിലെ പാരിസ്ഥിതിക ദുരന്തമുണ്ടാക്കുന്ന എല്ലാ നിർമാണങ്ങളുംപൊളിച്ചുനീക്കണം. പരിസ്ഥിതി നിയമങ്ങൾ  മൂന്നാറി‍ൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വായു-ജല മലിനീകരണം തടയാൻ നിയമപ്രകാരമുള്ള അധികാരം പ്രയോജനപ്പെടുത്തണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശമുണ്ട്.

    മൂന്നാറിനു ചുറ്റുമുള്ള വന്യജീവി സങ്കേതങ്ങൾ പരിസ്ഥിതിക ദുർബലമായി പ്രഖ്യാപിക്കാൻ വനം പരിസ്ഥിതി മന്ത്രാലയത്തിനും ട്രിബ്യൂണൽ നിർദേശം നൽകി. മൂന്നാറിന്റെ പാരിസ്ഥിതി പ്രാധാന്യം നിലനിർത്താനാവശ്യമായ നടപടികൾ വേണമെന്ന് പി. പ്രസാദ് ന്യൂസ് 18നോടു പറഞ്ഞു.

    മൂന്നാറിലെ വൻകിട കൈയേറ്റങ്ങൾക്കെതിരേ മുഖം നോക്കാതെയുള്ള നടപടിക്ക് സർക്കാരിന് നിർബന്ധിതമാക്കുന്നതാണ് ട്രിബ്യൂണൽ ഉത്തരവ്.
    മൂന്നാറിന്റെ കാര്യത്തിൽ പ്രത്യേക നിയമങ്ങൾ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
    Published by:Anuraj GR
    First published:
    )}