ഇന്റർഫേസ് /വാർത്ത /Kerala / വര്‍ഗീസിനെ കൊലപ്പെടുത്തിയപോലെ തന്നെ സഖാക്കളെയും വെടിവെച്ച് കൊല്ലുന്നു; തുറന്നടിച്ച് ഗ്രോവാസു

വര്‍ഗീസിനെ കൊലപ്പെടുത്തിയപോലെ തന്നെ സഖാക്കളെയും വെടിവെച്ച് കൊല്ലുന്നു; തുറന്നടിച്ച് ഗ്രോവാസു

വനത്തിനകത്തെ പാറയില്‍ കയറ്റി നിര്‍ത്തി താനാണ് വെടിവെച്ച് കൊന്നതെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍നായര്‍ വെളിപ്പെടുത്തിയത് ഗ്രോ വാസു ഓര്‍മ്മിക്കുന്നു.

 • Share this:

  കോഴിക്കോട്: മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിനെതിരെ ആദ്യകാല നക്‌സല്‍ പ്രവര്‍ത്തകന്‍ ഗ്രോ വാസു. നക്സൽ വര്‍ഗീസിനെ കൊലപ്പെടുത്തിയവര്‍ മാവോയിസ്റ്റുകളെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊന്നൊടുക്കുകയാണെന്ന് ഗ്രോ വാസു പറഞ്ഞു.

  also read:EXCLUSIVE: മണിവാസകത്തിന്റെ മൃതദേഹത്തിൽ കണ്ണുകളില്ലെന്ന് സഹോദരി

  തിരുനെല്ലിക്കാട്ടില്‍ 1970 ഫെബ്രുവരി 18നാണ് നക്‌സല്‍ പ്രവര്‍ത്തകന്‍ എ വര്‍ഗീസിനെ പൊലീസ് വെടിവെച്ച് കൊന്നത്. വ്യാജ ഏറ്റുമുട്ടലിലാണ് വര്‍ഗീസ് മരിച്ചതെന്ന് പൊലീസ് കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തിയത് ഗ്രോവാസുവിനോടായിരുന്നു. വനത്തിനകത്തെ പാറയില്‍ കയറ്റി നിര്‍ത്തി താനാണ് വെടിവെച്ച് കൊന്നതെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍നായര്‍ വെളിപ്പെടുത്തിയത് ഗ്രോ വാസു ഓര്‍മ്മിക്കുന്നു.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  വയനാടന്‍ കാടുകളില്‍ ഗറില്ലാപോരാട്ടത്തിന് നേതൃത്വം നല്‍കിയ വാസുവില്‍ 91-ാം വയസ്സിലും വിപ്ലവ വീര്യം അണഞ്ഞിട്ടില്ല. വനാന്തരങ്ങളില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ വര്‍ഗീസിന്റെ ഓര്‍മ്മകള്‍ വേട്ടയാടുകയാണെന്ന് ഗ്രോവാസു. കോഴിക്കോട് പൊറ്റമ്മലിലെ ഒറ്റമുറിയില്‍ കഴിയുന്ന ഈ പഴയ വിപ്ലവകാരി അവശതകള്‍ക്കിടയിലും കൊല്ലപ്പെട്ടവരെ കാണാന്‍ തൃശൂര്‍പോയി.

  രാമചന്ദ്രന്‍നായരില്‍ മനുഷ്യത്വം അവശേഷിച്ചതുകൊണ്ടാണ് അദേഹം ഏറ്റുപറഞ്ഞത്. രാമചന്ദ്രന്‍നായര്‍ക്ക് മുമ്പും ശേഷവും അങ്ങനെയൊരു തുറന്നുപറച്ചില്‍ ഉണ്ടായില്ല. ഇനി ഉണ്ടാകുമോയെന്നറിയില്ല- ഗ്രോവാസു പറഞ്ഞു.

  First published:

  Tags: Maoist, Maoist encounter attappady