• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| വിവാഹ ഫോട്ടോഷൂട്ടിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു; വധു ഒഴുക്കിൽപെട്ടു

Accident| വിവാഹ ഫോട്ടോഷൂട്ടിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു; വധു ഒഴുക്കിൽപെട്ടു

ഭർത്താവ് വീഴുന്നതുകണ്ട് ഒപ്പം ചാടിയ ഭാര്യ കനികയെ രക്ഷപ്പെടുത്തി

  • Share this:
    കോഴിക്കോട്: വിവാഹ ഫോട്ടോഷൂട്ടിനെത്തിയ നവവരൻ മുങ്ങിമരിച്ചു. കോഴിക്കോട്  (Kozhikode)  കുറ്റ്യാടിപ്പുഴയിലാണ് അപകടം. വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിന് (Photoshoot)  എത്തിയതായിരുന്നു യുവദമ്പതികൾ. കടിയങ്ങാട് സ്വദേശിയായ റജില്‍ (29) ആണ് മുങ്ങിമരിച്ചത്. ഭാര്യ കനികയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുൻപായിരുന്നു വിവാഹം.

    കുറ്റ്യാടി പുഴയില്‍ ജാനകിക്കാടിന് സമീപം ചവറമൂഴിക്കടുത്ത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മാര്‍ച്ച് 14-നാണ് റജിലും കനികയും വിവാഹിതരായത്. ഇതിനു ശേഷമുള്ള ഫോട്ടോഷൂട്ടിന്റെ ഭാഗമായാണ് നവദമ്പതിമാര്‍ ജാനകിക്കാടിന് സമീപമെത്തിയത്. ബന്ധുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

    ഫോട്ടോഷൂട്ടിന് ശേഷം റജില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍ തെറ്റി വീണെന്നാണ് പോലീസ് പറയുന്നത്. ഇതുകണ്ട് ഭാര്യ കനികയും പുഴയിലേക്ക് ചാടി. ഇവരും ഒഴുക്കില്‍പ്പെട്ടു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒരു ലോറി ഡ്രൈവറാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, യുവാവിനെ രക്ഷിക്കാനായില്ല. റജിലിന്റെ മൃതദേഹം അത്തോളിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    ഭാര്യവീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; തീവെക്കാനുള്ള ശ്രമം മുൻപും

    കോഴിക്കോട്‌ വടകര കോട്ടക്കടവിൽ ഭാര്യവീടിനു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. സാരമായി പൊള്ളലേറ്റ അയനിക്കാട് സ്വദേശി അനിൽകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കടവിലെ പാറക്കണ്ടി കടുങ്ങാന്റവിട ഷാജിയുടെ വീട്ടിനാണ് ഇയാൾ തീവെച്ചത്. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് സംഭവം.

    Also Read- Found Dead| ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഇടതു കൈപ്പപത്തി അറ്റുപോയ നിലയില്‍

    ഷാജിയുടെ വീടിന് ചുറ്റും തീവെച്ച ശേഷമാണ് അയനിക്കാട് സ്വദേശി അനിൽകുമാറിന്റെ ആത്മഹത്യാശ്രമമുണ്ടായത്. ഇയാളുടെ ഭാര്യ വീടാണിത്. പുലർച്ചെ വീട്ടിലെത്തിയ ഇയാൾ വീടിന് നാല് വശവും തീയിടുകയാണുണ്ടായത്. കാറിനും സ്കൂട്ടറിനും തീവെച്ചു. എന്നാൽ ഇവയ്ക്ക് കാര്യമായ് തീപിടിച്ചില്ല. പരിസരവാസികളാണ് തീ ഉയരുന്നത് കണ്ടത്. ഉടനെ വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ ഭീഷണിയുമായി പുറത്ത് നിൽക്കുകയായിരുന്ന അനിൽ കുമാറിനെ കണ്ട് ആരും പുറത്തിറങ്ങിയില്ല. ഇതിനിടെ പരിസരവാസികളെത്തിയാണ് തീയണച്ചത്.

    പുറത്തിറങ്ങിയ ഷാജിക്ക് നേരെ അനിൽകുമാർ തീപന്തങ്ങൾ എറിഞ്ഞു. അതിനിടെ അനിൽ കുമാറിന്റെ ദേഹത്തും തീ പിടിച്ചു. ഷാജിയുടെ സഹോദരീ ഭർത്താവായ അനിൽകുമാർ 2018 ലും ഈ വീട്ടിലെത്തി തീവെച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്നത്തെ സംഭവത്തിൽ ഇയാൾക്കെതിരെ കേസുണ്ട്. അനിൽകുമാറിന്റെ വിവാഹ മോചനക്കേസ് നടന്നു വരികയാണ്. വീട്ടുകാർ അറിയിച്ചതിനെ സ്ഥലത്തെത്തിയ പൊലീസാണ് അനിൽകുമാറിനെ ആശുപത്രിയിലേക്ക് മറ്റിയത്.
    Published by:Rajesh V
    First published: