കോഴിക്കോട് (Kozhikode) കുറ്റ്യാടിപ്പുഴയിൽ (Kuttyadi River) നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് (Photo Shoot) പൊലീസ്. കുറ്റ്യാടിപ്പുഴയോരത്ത് കുടുംബത്തോടൊപ്പം ചിത്രങ്ങളെടുക്കുന്നതിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിൽ (29) ആണ് മരിച്ചത്. ഭാര്യ കനികയെ രക്ഷപ്പെടുത്തി. ഇവരെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റ്യാടി പുഴയില്‍ ജാനകിക്കാടിന് സമീപം ചവറമൂഴിക്കടുത്ത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മാര്‍ച്ച് 14-നാണ് റജിലും കനികയും വിവാഹിതരായത്. ഇതിനു ശേഷമുള്ള ഫോട്ടോഷൂട്ടിന്റെ ഭാഗമായാണ് നവദമ്പതിമാര്‍ ജാനകിക്കാടിന് സമീപമെത്തിയത്. ബന്ധുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഫോട്ടോഷൂട്ടിന് ശേഷം റജില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാല് തെറ്റി വീണെന്നാണ് പോലീസ് പറയുന്നത്. ഇതുകണ്ട് ഭാര്യ കനികയും പുഴയിലേക്ക് ചാടി. ഇവരും ഒഴുക്കില്‍പ്പെട്ടു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒരു ലോറി ഡ്രൈവറാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, യുവാവിനെ രക്ഷിക്കാനായില്ല. റജിലിന്റെ മൃതദേഹം അത്തോളിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. .
ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയതായിരുന്നു.
പിക്കപ്പ് വാനിന് മുകളിലേക്ക് കാര്‍ പാഞ്ഞുകയറി; യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു
കൊല്ലം ചവറയില്‍ നടന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍, പിക്കപ്പ് വാനിന് മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കരുനാഗപ്പള്ളിക്കും ചവറക്കും ഇടയില്‍ കുറ്റിവെട്ടം എന്ന സ്ഥലത്ത് ദേശീയ പാതയില്‍ ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം. കുറ്റിവെട്ടത്ത് ഒരു റസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു.
കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡോക്ടര്‍ക്ക് നേരിയ പരിക്ക് മാത്രമാണുള്ളത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതോ ഡ്രൈവര്‍ ഉറങ്ങിയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ടശേഷം ഡ്രൈവര്‍ പുറത്തേക്ക് പോയിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായയത്. അപകടത്തിന് ഏതാനും സെക്കന്റ് മുമ്പ് അതുവഴി എത്തിയ സ്കൂട്ടര്‍ യാത്രക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.