• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോൺഗ്രസ് ഗ്രൂപ്പ് പോര് കയ്യാങ്കളിയായി ; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കോൺഗ്രസ് ഗ്രൂപ്പ് പോര് കയ്യാങ്കളിയായി ; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

തൃശ്ശൂരിൽ എ ഗ്രൂപ്പിലെ വിശ്വനാഥൻ പക്ഷക്കാരനായിരുന്നു സിജോയും സരസനും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. ഇടയ്ക്ക് സിജോ ഗ്രൂപ്പ് മാറി ജോസഫ് ടാജറ്റ് പക്ഷത്തേക്ക് ചേർന്നിരുന്നു. ഇതാണ് ശത്രുതയ്ക്ക് കാരണം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
തൃശ്ശൂർ : തൃശ്ശൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് കയ്യാങ്കളിയിലായി. കോൺഗ്രസ് ന്യൂനപക്ഷ സെൽ ബ്ലോക്ക് ചെയർമാൻ സിജോയെയും ഭാര്യയേയും മകനെയും ഡിസിസി ജനറൽ സെക്രട്ടറി സരസനും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചതായി പരാതി. സരസനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. സരസൻ്റെ പരാതിയിൽ സിജോയ്ക്ക് എതിരെയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്

കോൺഗ്രസ് നേതാക്കളായ സിജോയും സരസനും അയൽക്കാരാണ്. ആമ്പല്ലൂർ വെണ്ടൂരിലാണ് ഇരുവരുടെയും വീട്. സിജോയുടെ വീടിന് മുൻവശത്ത് കൂടിയാണ് സരസൻ്റെ വീട്ടിലേക്കുള്ള വഴി. കഴിഞ്ഞ ദിവസം സിജോ മുറ്റത്ത് ടൈൽസ് വിരിച്ചപ്പോൾ സരസൻ്റെ വഴിയിലും ടൈൽ പാകി. ചോദിക്കാൻ ചെന്ന സരസനും സിജോയും തമ്മിൽ വാക്കേറ്റമുണ്ടായി.

പിറ്റേ ദിവസം സരസൻ്റെ ഗുണ്ടകൾ വഴിയിലെ ടൈലുകൾ എടുത്തു മാറ്റാൻ തുടങ്ങിയതോടെയാണ് പ്രശ്നം വഷളായി. ചോദിക്കാൻ ചെന്ന സിജോയെ ഗുണ്ടകൾ മർദ്ദിച്ചു. തടയാൻ ചെന്ന ഭാര്യയേയും മകനെയും ഗുണ്ടകൾ വെറുതെ വിട്ടില്ല.
സിജോയുടെ പരാതിയിൽ സരസനും ഗുണ്ടകൾക്കും എതിരെ പുതുക്കാട് പൊലീസ് കേസെടുത്തു.

സരസൻ്റെ പരാതിയിൽ സിജോ യ്ക്കും ഭാര്യയ്ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എങ്കിലും കോവിഡ് ജാഗ്രത തുടരുന്നതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.
TRENDING:AtmanirbharBharat | ധനമന്ത്രിയുടെ പ്രഖ്യാപനം വിദ്യാഭ്യാസ- ആരോഗ്യമേഖലകളിൽ വലിയ മാറ്റത്തിന് സഹായകമാകും: പ്രധാനമന്ത്രി
[NEW]
മേയ് മാസമേ നിൻ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ? മേലാറ്റൂരിലെ ചിത്രങ്ങൾ
[PHOTO]
ട്രെയിനുകള്‍ റദ്ദാക്കി; ഗുജറാത്തിൽ പ്രതിഷേധവുമായി റോഡിലിറങ്ങിയ കുടിയേറ്റ തൊഴിലാളികൾ വാഹനങ്ങൾ തകര്‍ത്തു
[NEWS]


തൃശ്ശൂരിൽ  എ ഗ്രൂപ്പിലെ വിശ്വനാഥൻ പക്ഷക്കാരനായിരുന്നു സിജോയും സരസനും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. ഇടയ്ക്ക് സിജോ ഗ്രൂപ്പ് മാറി ജോസഫ് ടാജറ്റ് പക്ഷത്തേക്ക് ചേർന്നിരുന്നു. ഇതാണ് ശത്രുതയ്ക്ക് കാരണം. രണ്ട് മാസം മുമ്പ് സിജോയുടെ കാർ തല്ലി പൊളിച്ച സംഭവത്തിൽ സിജോ ഡി സി സി യ്ക്കും കെ പി സി സി ക്കും പരാതി നൽകിയിട്ടുണ്ട്.
Published by:Gowthamy GG
First published: