HOME » NEWS » Kerala » GROUP OF PEOPLE GATHERED IN A FARM IN MALAPPURAM AMID TRIPLE LOCKDOWN POLICE INTERVENES AS TV

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ച് കോഴിഫാമിൽ ബിരിയാണി വെപ്പ്; പൊലീസെത്തി തടഞ്ഞു

രഹസ്യ വിവരം കിട്ടിയിട്ടാണ് പോലീസ് എത്തിയത്. ഇവരെ കണ്ടതോടെ കാറിലും ബൈക്കിലും ഒക്കെയായി വന്നവർ മൊബൈൽ ഫോൺ പോലും എടുക്കാതെ ഓടിരക്ഷപ്പെട്ടു.

News18 Malayalam | news18-malayalam
Updated: May 28, 2021, 6:15 AM IST
മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ച് കോഴിഫാമിൽ ബിരിയാണി വെപ്പ്; പൊലീസെത്തി തടഞ്ഞു
രഹസ്യ വിവരം കിട്ടിയിട്ടാണ് പോലീസ് എത്തിയത്. ഇവരെ കണ്ടതോടെ കാറിലും ബൈക്കിലും ഒക്കെയായി വന്നവർ മൊബൈൽ ഫോൺ പോലും എടുക്കാതെ ഓടിരക്ഷപ്പെട്ടു.
  • Share this:
മലപ്പുറം: ജില്ലയിൽ ട്രിപ്പിൾ ലോക് ഡൗൺ നിയന്ത്രണങ്ങൾ പോലീസ് കർശനമാക്കിയതോടെ അധികൃതരുടെ കണ്ണുവെട്ടിച്ച് ഉൾ പ്രദേശങ്ങളിൽ ഒത്തു ചേരാനാണ് പലരുടെയും ശ്രമം. മലപ്പുറം കരുവാരകുണ്ടിൽ കോഴി ബിരിയാണി വെക്കാൻ ആളുകൾ ഒത്തുകൂടിയത് നാട്ടിലെ ഒരു കോഴിഫാമിൽ ആയിരുന്നു. പക്ഷേ പൊലീസ് എത്തിയതോടെ എല്ലാം പൊളിഞ്ഞു

എല്ലാവരും ഒത്ത് കൂടി വട്ടം ചേർന്നു ബിരിയാണി വെച്ച് കഴിക്കുന്നത് ഒരു രസം തന്നെ ആണ്. പക്ഷേ തെരഞ്ഞെടുത്ത സമയം ശരിയായില്ല എന്ന് മാത്രം. മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കരുവാരകുണ്ട് ആണ് സംഭവം.ബിരിയാണി എല്ലാം ആഘോഷമായി വെച്ചു.വിളമ്പി കഴിക്കാനൊരുങ്ങുമ്പോൾ ആണ് വിളിക്കാത്ത അതിഥികളായി പോലീസ് എത്തിയത്. ബിരിയാണിയുടെ മണം അല്ല രഹസ്യ വിവരം കിട്ടിയിട്ടാണ് പോലീസ് എത്തിയത്. രഹസ്യ വിവരം കിട്ടിയിട്ടാണ് പോലീസ് എത്തിയത്. ഇവരെ കണ്ടതോടെ കാറിലും ബൈക്കിലും ഒക്കെയായി വന്നവർ മൊബൈൽ ഫോൺ പോലും എടുക്കാതെ ഓടിരക്ഷപ്പെട്ടു.

Also Read-കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ അഞ്ച് ലക്ഷം രൂപ വീതം നൽകും

സ്ഥലത്ത് നിന്ന് 3 ബിരിയാണി ചെമ്പുകള്‍, 10 ബൈക്ക്, ഒരു കാർ 5 മൊബൈൽ ഫോണുകൾ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബിരിയാണി സംഘത്തിൽ 20ൽ ഏറെപ്പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ പി.അനിൽകുമാർ, എസ്ഐ എം.കെ. നാസർ, സിപിഒ കെ.എസ്.ഉല്ലാസ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കം നടപ്പിലാക്കിയിരിക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങൾ ഫലം കണ്ടു തുടങ്ങിയെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി  നിരക്ക് സംസ്ഥാന ശരാശരിക്കും താഴെ എത്തി. 16.82 ശതമാനം ആണ് വ്യാഴാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയ ടി.പി. ആർ നിരക്ക് . ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യവകുപ്പും  കൈക്കൊണ്ട കർശന നടപടികളോട് ജനങ്ങൾ സഹകരിച്ചത് ആണ്  ജില്ലക്ക്  തുണ ആയത്. മെയ് 13 ന് 42 ശതമാനം ഉണ്ടായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആണ് മെയ് 27  ആയപ്പോഴേക്കും 16.82 ശതമാനം ആയി കുറഞ്ഞത്.

Also Read-കോവിഡ് മനുഷ്യനിർമിതമാണെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ഇനി നീക്കം ചെയ്യില്ല; നിർണായക നയം മാറ്റവുമായി ഫേസ്ബുക്ക്

മെയ് 17 മുതൽ ആണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കിയത്. മലപ്പുറത്തിന് ഒപ്പം നിയന്ത്രണങ്ങൾ കൊണ്ടുവന്ന തിരുവനന്തപുരം, എറണാകുളം  ജില്ലകളിൽ കഴിഞ്ഞ ആഴ്ച തന്നെ ട്രിപ്പിൾ ലോക് ഡൗൺ അവസാനിപ്പിച്ചു എങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുകയായിരുന്നു. പൊലീസ് പഴുതടച്ച പരിശോധനയും നിരീക്ഷണവും  ലോക്ഡൗൺ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടികളും എടുത്തതോടെ ജില്ലയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു.
Published by: Asha Sulfiker
First published: May 28, 2021, 6:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories