HOME » NEWS » Kerala » GROUP OF PEOPLE MAKE ALPHAHAM DURING TRIPLE LOCKDOWN IN MALAPPURAM

കോഴിയെ ചുട്ട് ട്രിപ്പിൾ ലോക്ക്ഡൗൺ ആഘോഷമാക്കി യുവാക്കൾ; പക്ഷെ പാകമായപ്പോൾ പൊലീസെത്തി

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റി​ന് നെ​ല്ലി​ക്കു​ത്ത് പ​ഴ​യ ഇ​ഷ്​​ടി​ക ക​മ്പ​നി​ക്ക് സമീപമായിരുന്നു സംഭവം.

News18 Malayalam | news18-malayalam
Updated: May 24, 2021, 3:24 PM IST
കോഴിയെ ചുട്ട് ട്രിപ്പിൾ ലോക്ക്ഡൗൺ ആഘോഷമാക്കി യുവാക്കൾ; പക്ഷെ പാകമായപ്പോൾ പൊലീസെത്തി
News18
  • Share this:
മലപ്പുറം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടിയതെങ്കിലും പലരും അത് ലംഘിക്കുന്ന വാർത്തകളാണ് ജില്ലയുടെ ഗ്രാമീണ മേഖലകളിൽ നിന്നും പുറത്തു വരുന്നത്. കോഴിയെ ചുട്ട് ട്രി​പ്പിൾ ലോ​ക്ഡൗ​ൺ ലം​ഘിച്ച യുവാക്കൾക്കെതിരെയാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മഞ്ചേരി നെ​ല്ലി​ക്കു​ത്തിലാണ് സംഭവം.

ലോക്ക്ഡൗൺ വിരസത മാറ്റാൻ കോ​ഴി ചു​ട്ട് അൽഫഹം ഉണ്ടാക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. സംഗതി ഉണ്ടാക്കിയെങ്കിലും ക​ഴി​ക്കാ​നു​ള്ള ഭാ​ഗ്യമുണ്ടാ​യി​ല്ല. വേവ് പാകമായതിനു പിന്നാലെ പൊ​ലീ​സെ​ത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ കോഴിയെ ഉപേക്ഷിച്ച് യുവാക്കൾ ഓടി രക്ഷപ്പെട്ടു.  ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റി​ന് നെ​ല്ലി​ക്കു​ത്ത് പ​ഴ​യ ഇ​ഷ്​​ടി​ക ക​മ്പ​നി​ക്ക് സമീപമായിരുന്നു സംഭവം.

Also Read പരിഷ്കാരങ്ങൾ ലക്ഷദ്വീപിനെ തകർക്കുന്നത്; ഗുണ്ടാ ആക്ട് നടപ്പാക്കിയത് എന്തിനെന്ന് പോലും അറിയില്ല; എം പി മുഹമ്മദ് ഫൈസൽ

പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചെറുപ്പക്കാരാണ് റ​ബ​ർ തോ​ട്ട​ത്തി​ന​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കോ​ഴി ചു​ടാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. പാ​ച​കം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മ​ഞ്ചേ​രി എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടം കൂടിയുള്ള പാചകവും മീൻപിടിത്തവുമൊക്കെ ഗ്രാമപ്രദേശങ്ങളിൽ സജീവമാണെന്നാണ് പൊലീസ് പറയുന്നത്. എഡിജിപി, ഐ.​ജി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​സ്ഥ​ർ ജി​ല്ല​യി​ൽ ക്യാ​മ്പ് ചെ​യ്താ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നത്. ഇതിനിടെ യുവാക്കൾ കൂട്ടം കൂടാൻ സാധ്യതയുള്ള ഷെഡ്ഡുകളും പൊലീസ് പൊളിച്ചു മാറ്റിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; യുവാവിന്റെ മുഖത്ത് അടിച്ച് വനിത ഡെപ്യൂട്ടി കളക്ടര്‍

ഭോപ്പാല്‍: ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ജില്ല കളക്ടര്‍ യുവാവിന്റെ മുഖത്തടിച്ചത് കഴിഞ്ഞദിവസം വിവാദമായിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിക്കും മുമ്പാണ് മധ്യപ്രദേശില്‍ നിന്ന് സമാനമായ തരത്തിലുള്ള മറ്റൊരു സംഭവം. ഇത്തവണ വനിത ഡെപ്യൂട്ടി കളക്ടര്‍ ആണ് ഒരു യുവാവിന്റെ മുഖത്ത് അടിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ ഷാജാപ്പൂര്‍ ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍ മഞ്ജുഷ വിക്രാന്ത് റായ് യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. ലോക്ക് ഡൗണ്‍ സമയത്ത് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ചെരുപ്പു കട തുറന്നതാണ് ഡെപ്യൂട്ടി കളക്ടറെ പ്രകോപിപ്പിച്ചത്.

Also Read പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ്

ഡെപ്യൂട്ടി കളക്ടറായ മഞ്ജുഷ യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞു. നിരവധി വിമര്‍ശനങ്ങളാണ് ഡെപ്യൂട്ടി കളക്ടര്‍ക്ക് എതിരെ ഉയരുന്നത്. ഡെപ്യൂട്ടി കളക്ടര്‍ക്ക് എതിരെ കര്‍ശനമായ നടപടി എടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

കഴിഞ്ഞദിവസം സമാനമായ സംഭവം ഛത്തിസ്ഗഡില്‍ ഉണ്ടായിരുന്നു. ഛത്തിസ്ഗഡിലെ സുരാജ്പുര്‍ ജില്ലയില്‍ കളക്ടര്‍ യുവാവിനെ മര്‍ദ്ദിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിഷയത്തില്‍ കളക്ടര്‍ മാപ്പ് പറയുകയും ചെയ്തു. ജില്ല കളക്ടര്‍ രണ്‍ബീര്‍ ശര്‍മ യുവാവിന്റെ മുഖത്ത് അടിക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ജില്ല കളക്ടര്‍ ക്ഷമാപണവുമായി രംഗത്തെത്തുകയായിരുന്നു
Published by: Aneesh Anirudhan
First published: May 24, 2021, 3:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories