HOME » NEWS » Kerala » GST COUNCIL ALLOW FLOOD CESS IN KERALA

പ്രളയ സെസിന് GST കൗണ്‍സിലിന്റെ അനുമതി

News18 Malayalam
Updated: January 10, 2019, 7:08 PM IST
പ്രളയ സെസിന് GST കൗണ്‍സിലിന്റെ അനുമതി
Kerala-floods
  • Share this:
ന്യൂഡല്‍ഹി: പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി.

ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷമാണ് സെസ് പിരിക്കുന്നതിനുള്ള കാലാവധി.

ഇന്ന് ചേര്‍ന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കിയത്. കേന്ദ്ര മന്ത്രിതല ഉപസമിതിയാണ് കേരളത്തിന് സെസ് പിരിക്കാന്‍ അനുമതി നല്‍കണമെന്ന് കൗണ്‍സിലിനോട് ശിപാര്‍ശ ചെയ്തത്.

Also Read പ്രളയം: കേരളത്തിന് ഒരു ശതമാനം സെസ്

പ്രളയ സെസ് ചുമത്തണമെന്ന കേരളത്തിന്റെ ആവശ്യം ഉപസമിതി അനുവദിച്ചിരുന്നു. ദേശീയ തലത്തില്‍ സെസ് ചുമത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

എന്നാല്‍ ഇത് കേരളത്തില്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. ഇതേതുടര്‍ന്നാണ് ജിഎസ്ടി കൗണ്‍സിലിന്റെ പരിഗണനയ്ക്കു വിട്ടത്.

First published: January 10, 2019, 3:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories