നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊപ്ര വ്യാപാര കേന്ദ്രത്തിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്; അരകോടി രൂപ പിഴ ഈടാക്കി GST ഇൻറലിജൻസ്

  കൊപ്ര വ്യാപാര കേന്ദ്രത്തിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്; അരകോടി രൂപ പിഴ ഈടാക്കി GST ഇൻറലിജൻസ്

  നികുതി​ വെട്ടിച്ചുള്ള എട്ടുകോടിയോളം രൂപയുടെ കൊപ്ര വിൽപന കണ്ടെത്തി

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്: കോവിഡ് കാലത്ത് സർക്കാറിലേക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ്. തലക്കുളത്തൂരിലെ കൊപ്ര വ്യാപാര സ്​ഥാപനത്തിലാണ് സംസ്ഥാന ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ നികുതി ​വെട്ടിപ്പ്​ കണ്ടെത്തിയത്.

  അതുൽ ട്രേഡേഴ്‌സിലാണ്​ നികുതി​ വെട്ടിച്ചുള്ള എട്ടുകോടിയോളം രൂപയുടെ കൊപ്ര വിൽപന കണ്ടെത്തിയത്​. നികുതി ഉൾപ്പെടെ ഇവരിൽ നിന്നും അരക്കോടിയോളം രൂപ പിഴ ഈടാക്കി.

  സ്​ഥാപനം വാങ്ങുന്ന കൊപ്ര ഇവരുടെ തന്നെ ഉടമസ്ഥതയിൽ തമിഴ്നാട്ടിലുള്ള സ്ഥാപനത്തിൽനിന്നും കേരളത്തിലേക്ക് വിൽപന നടത്തിയതായി കാണിക്കുകയും ആ വാങ്ങലിൻമേലുള്ള ജി.എസ്.ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തലക്കുളത്തൂരിലെ സ്ഥാപനം വ്യാജമായെടുത്ത് നികുതി വെട്ടിപ്പ് നടത്തുകയുമായിരുന്നുവെന്ന് കണ്ടെത്തി.
  You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]ഓർഡർ ചെയ്തത്​​​ ​1400 രൂപയുടെ സാധനം; പെട്ടി പൊട്ടിച്ചപ്പോൾ ഞെട്ടി; കിട്ടിയത് ഫ്രീയായി എടുത്തോളാൻ​ ആമസോണ്‍ [NEWS] Mammootty New Look 'ഇനീപ്പ ഞങ്ങള് നിക്കണോ അതോ പോണോ'; മാസ് ലുക്കിൽ എത്തിയ മമ്മൂട്ടിയോട് യുവതാരങ്ങൾ [NEWS]ഈ വ്യാജ ഇൻപുട്ട്​ ടാക്‌സ് ക്രെഡിറ്റ് ഉപയോഗിച്ച് ഇവിടെ അടക്കേണ്ട നികുതി ബാധ്യത കുറച്ച് കാണിക്കുകയും ഈ കൊപ്ര പിന്നീട് കേരളത്തിൽ തന്നെയുള്ള വിവിധ ഓയിൽ മില്ലുകൾക്ക് വിൽപന നടത്തുകയുമായിരുന്നു ചെയ്​തതെന്ന് ജി എസ് ടി ഇൻ്റലിജൻസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
  Published by:user_49
  First published:
  )}