നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാസര്‍കോട് രേഖകളില്ലാതെ കടത്തിയ 1.11 കോടി രൂപ വരുന്ന അടയ്ക്ക GST ഇന്റലിജന്‍സ് സ്‌ക്വാഡ്‌ പിടികൂടി

  കാസര്‍കോട് രേഖകളില്ലാതെ കടത്തിയ 1.11 കോടി രൂപ വരുന്ന അടയ്ക്ക GST ഇന്റലിജന്‍സ് സ്‌ക്വാഡ്‌ പിടികൂടി

  ജി. എസ്. റ്റി വകുപ്പ് 129, 130 പ്രകാരം നോട്ടീസ് നല്‍കി നികുതി, പിഴ, എന്നീ ഇനങ്ങളില്‍ 17.6 ലക്ഷം രൂപ ഈടാക്കി

  • Share this:
   കാസര്‍കോഡ്: ജി. എസ്. റ്റി ഇന്റലിജന്‍സ് സര്‍വ്വേലന്‍സ് സ്‌ക്വാഡ് നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളില്‍ മതിയായ രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ട് വന്ന 1. 11 കോടി രൂപ വില വരുന്ന 646 ചാക്ക് അടയ്ക്ക പിടികൂടി. ജി. എസ്. റ്റി വകുപ്പ് 129, 130 പ്രകാരം നോട്ടീസ് നല്‍കി നികുതി, പിഴ, എന്നീ ഇനങ്ങളില്‍ 17.6 ലക്ഷം രൂപ ഈടാക്കി.

   കാസര്‍ഗോഡ് ഇന്റലിജന്‍സ് സര്‍വ്വേലന്‍സ് സ്‌ക്വാഡ് നമ്പര്‍ 2 നടത്തിയ പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയ 36.08 ലക്ഷം രൂപ വില വരുന്ന 185 ചാക്ക് അടയ്ക്കയാണ് പിടികൂടിയത് . നികുതി, പിഴ ഇനങ്ങളിലായി 3.61 ലക്ഷം രൂപ ഈടാക്കി.

   സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ഇന്റലിജന്‍സ് മധു കരിമ്പിലിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ ശ്രീജിത്ത്. എം, അനീഷ്. കെ. ആര്‍, രാഘവന്‍. സി. ഡി, ദില്‍ജിത്. എ. ആര്‍, ജീവനക്കാരനായ സന്തോഷ്‌കുമാര്‍. കെ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

   അതേ സമയം കാസര്‍ഗോഡ്, വെള്ളരിക്കുണ്ട് ഇന്റലിജന്‍സ് സര്‍വ്വേലന്‍സ് സ്‌ക്വാഡ് നമ്പര്‍ 3, മഞ്ചേശ്വരത്ത് നടത്തിയ പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയ 75 ലക്ഷം രൂപ വില വരുന്ന 461 ചാക്ക് അടയ്ക്കയും പിടികൂടി.

   നികുതി, പിഴ, ഫൈന്‍ ഇനങ്ങളിലായി 13.99 ലക്ഷം രൂപ ഈടാക്കി.
   സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ഇന്റലിജന്‍സ് കൊളത്തൂര്‍ നാരായണന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ ശശികുമാര്‍ മാവിങ്കല്‍, പ്രദീഷ് രാജ്, പ്രസാദ് കുറ്റിക്കളത്തില്‍, സന്ദീപ്. കെ. വി, ജീവനക്കാരായ ബി. വാമന, വിനോദ് മുളിയാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

   വെളളത്തിലേക്ക് സിമന്റ് എറിഞ്ഞ് കാനപണി; മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ മരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ

   എറണാകുളം: റോഡിലെ കാനപണിയില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഫോര്‍ട്ടുകൊച്ചി മാന്ത്രയിലെ പ്രധാന റോഡിലാണ് സംഭവം.

   ഇതര സംസ്ഥാന തോഴിലാളികളാണ് കാനയുടെ പണിയ്ക്കായി ഉണ്ടായിരുന്നത്. പഴയ കാനയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പേരിന് സിമന്റും മെറ്റലും വാരിയിട്ടാണ് കാനയുടെ അടിഭാഗം പണിഞ്ഞത്. വെള്ളത്തില്‍ കിടക്കുന്ന സിമന്റില്‍ പണിക്കാരന്‍ കൈപ്പാണി വെച്ച് തേയ്ക്കുന്നുമുണ്ടായിരുന്നു.

   Also Read - തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു; ഞെരിഞ്ഞമർന്ന് ഡ്രൈവർ മരിച്ചു; യാത്രക്കാരെ പുറത്തെടുത്തത് രണ്ടരമണിക്കൂറിന് ശേഷം


   ഇങ്ങിനെ നടക്കുന്ന കൃത്രിമ പണി നാട്ടുകാര്‍ തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നാലെ കാന പുതുക്കി നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. അടുത്ത ദിവസം തന്നെ കാനയുടെ പുറത്ത് സ്ലാബുകളും സ്ഥാപിച്ചു.

   കാനയുടെ പണിയ്ക്ക് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്റ്റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
   Published by:Karthika M
   First published:
   )}