• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചട്ടം ലംഘിച്ച് യൂണിയൻ പരിപാടിയിൽ ഗാർഡ് ഓഫ് ഓണർ; പരാതിയുമായി വിമുക്തഭടൻമാരായ സെക്യൂരിറ്റി ഗാർഡുമാർ

ചട്ടം ലംഘിച്ച് യൂണിയൻ പരിപാടിയിൽ ഗാർഡ് ഓഫ് ഓണർ; പരാതിയുമായി വിമുക്തഭടൻമാരായ സെക്യൂരിറ്റി ഗാർഡുമാർ

യൂണിയൻ പതാകയ്ക്ക് മുന്നിൽ പരേഡ് ചെയ്യിച്ചതായും പരാതിയിൽ പറയുന്നു

  • Share this:
തിരുവനനന്തപുരം: സ്റ്റേറ്റ് ബാങ്കിലെ വിമുക്തഭടൻമാരായ സെക്യൂരിറ്റി ഗാർഡുമാരെ ഔദ്യോഗിക യൂണിഫോമിൽ ഉപയോഗിച്ച്, യൂണിയൻ പരിപാടിയിൽ നേതാക്കൾക്ക് ഗാർഡ് ഓഫ് ഓണർ നല്കിയതായി പരാതി. യൂണിയൻ പതാകയ്ക്ക് മുന്നിൽ പരേഡ് ചെയ്യിച്ചതായും പരാതിയിൽ പറയുന്നു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പരാതി നൽകിയത്.

ദേശീയ ആഘോഷങ്ങളിലും ദേശീയ പതാകയ്ക്കും മാത്രമേ യൂണിഫോമിൽ പരേഡും സല്യൂട്ട് നല്കാവൂ എന്ന കർശന നിർദേശം നിലനിൽക്കേയാണ് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യൂണിയൻ പരിപാടിയോട് അനുബന്ധിച്ച് ഗാർഡ് ഓഫ് ഓണർ സംഘടിപ്പിച്ചത്.

മിലിട്ടറി പാരമ്പര്യങ്ങളെ അനുകരിക്കുന്ന തരത്തിൽ ഇത്തരം പരിപാടികൾ നടത്തരുതെന്ന് ബാങ്കിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും വിവിധ മാർഗ്ഗ നിർദ്ദേശങ്ങൾ നിലവിലുണ്ട്.

Also Read- മേയർ എവിടെ? നിയമനത്തിന് പട്ടിക ചോദിച്ചതിന് പിന്നാലെ പ്രതിഷേധം ആളിക്കത്തുന്നു; പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസും യുവമോർച്ചയും

പുതുതായി നിയമനം ലഭിച്ച പ്രൊബേഷനിലുള്ള വിമുക്തഭടൻമാരെ ആണ് ഇത്തരത്തിൽ നിർബന്ധിച്ച് പൊതുവേദിയിൽ പരേഡ് ചെയ്യിപ്പിച്ചത് എന്നാണ് വിവരം. വിസമ്മതിച്ച ചിലരെ ഭീഷണിപ്പെടുത്തിയും, പലരെയും കറൻസി ചെസ്റ്റുകൾ ഉൾപ്പെടെ ജോലി സ്ഥലത്തുനിന്ന് ചട്ടവിരുദ്ധമായി പിൻവലിച്ചുമാണ് പരേഡിന് ആളെ എത്തിച്ചത്. ഈ വിഷയങ്ങളിൽ പരാതി നല്ലിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

മിലിട്ടറി പാരമ്പര്യങ്ങളെ അപമാനിക്കുകയും ചട്ടവിരുദ്ധമായ ഗാർഡ് ഓഫ് ഓണർ സംഘടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ബാങ്ക് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.
Published by:Naseeba TC
First published: