നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗുഡ്സ് ട്രെയിനുകളിലെ ഗാർഡുമാരുടെ ഏകാന്തവാസം ഉടൻ അവസാനിക്കും!

  ഗുഡ്സ് ട്രെയിനുകളിലെ ഗാർഡുമാരുടെ ഏകാന്തവാസം ഉടൻ അവസാനിക്കും!

  ഒരു ട്രെയിൻ സ്റ്റേഷനിലേക്ക് എത്തി നിർത്തിയിടുകയും കടന്നു പോകുകയോ ചെയ്യുമ്പോൾ, സ്റ്റേഷൻ വിട്ടുപോയി എന്നതിന് ആധികാരികമായ തെളിവ് പിന്നിലെ ഗാർഡ് കാണിക്കുന്ന പച്ചക്കൊടിയാണ്

  Indian Railway

  Indian Railway

  • Share this:
   ഒരു ഗുഡ്സ് ട്രെയിൻ കടന്നുപോകുമ്പോൾ അവസാന ബോഗിയിൽ വെള്ള യൂണിഫോം ഇട്ട ഗാർഡുമാർ വാക്കിടോക്കിയുമായി നിൽക്കുന്നത് കാണാം. മണിക്കൂറുകളോളം ഒറ്റയ്ക്കു നിൽക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് പലരും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഗുഡ്സ് ട്രെയിനുകളിലെ അവസാന ബോഗിയിൽ ഗാർഡുമാരുടെ സേവനം അവസാനിപ്പിക്കാൻ ദക്ഷിണ റെയിൽവേയും തയ്യാറെടുക്കുന്നു. മറ്റ് റെയിൽവേ സോണുകളിൽ നടപ്പാക്കിയ ഓട്ടോമാറ്റിക് സംവിധാനമാണ് ദക്ഷിണ റെയിൽവേയിലും എത്തുന്നത്. ഇതോടെ ഗാർഡുമാരുടെ ആവശ്യമില്ലാതാകും. മാതൃഭൂമി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

   എൻഡ് ഓഫ് ട്രെയിൻ ടെലിമെട്രി(ഇ ഒ ടി ടി) എന്നാണ് ഈ ഉപകരണത്തിന്‍റെ പേര്. ദക്ഷിണ റെയിൽവേയിൽ ഇത് നടപ്പാക്കിയില്ലെങ്കിലും ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽനിന്ന് ഗാർഡ് ഇല്ലാത്ത, ഇ ഒ ടി ടി സംവിധാനം ഏർപ്പെടുത്തിയ ട്രെയിനുകൾ കേരളത്തിലേക്ക് വന്നു തുടങ്ങി. ചരക്കു വണ്ടികളിലെ അവസാന ബോഗിയിൽ ഈ ഉപകരണം ഘടിപ്പിക്കുന്നതോടെ ഗാർഡുമാരുടെ ആവശ്യം ഇല്ലാതെയാകും. അതേസമയം യാത്രാ വണ്ടികളിൽ ഗാർഡുമാരുടെ സേവനം തുടരുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നു.

   എന്താണ് ഇ ഒ ടി ടി? എങ്ങനെ പ്രവർത്തിക്കുന്നു?

   ഇ ഒ ടി ടി എന്ന ഉപകരണത്തിന് രണ്ടു ഭാഗങ്ങലാണുള്ളത്. എഞ്ചിൻ മുറിയിൽ ലോക്കോപൈലറ്റിന്‍റെ നിരീക്ഷണത്തിലുള്ള ഹെഡ് ഓഫ് ട്രെയിനും അവസാന ബോഗിയുടെ അറ്റത്ത് ഘടിപ്പിക്കുന്ന എൻഡ് ഓഫ് ട്രെയിനും ജി പി എസിൽ അധിഷ്ഠിതമായാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഒരു ട്രെയിൻ സ്റ്റേഷനിലേക്ക് എത്തി നിർത്തിയിടുകയും കടന്നു പോകുകയോ ചെയ്യുമ്പോൾ, സ്റ്റേഷൻ വിട്ടുപോയി എന്നതിന് ആധികാരികമായ തെളിവ് പിന്നിലെ ഗാർഡ് കാണിക്കുന്ന പച്ചക്കൊടിയാണ്. എന്നാൽ ഇ ഒ ടി ടി ഘടിപ്പിക്കുന്നതോടെ സിഗ്നൽ ലൈറ്റ് തെളിയും. സ്റ്റേഷൻ വിട്ടു എന്നതിന് ഇതാകും പിന്നീട് ആധികാരകമായ തെളിവ്.

   Also Read- റെയിൽവേ സ്വകാര്യവത്കരണം; വരാൻ പോകുന്നത് ട്രെയിൻ യാത്ര സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന കാലം

   കൂടാതെ നിരവധി ഉപയോഗങ്ങൾ ഇ ഒ ടി ടിക്ക് ഉണ്ട്. ഈ ഉപകരണത്തിൽനിന്ന് ലോക്കോ പൈലറ്റിനും സ്റ്റേഷൻ മാസ്റ്റർക്കും സന്ദേശങ്ങൾ ലഭിക്കും. അവസാന ബോഗിയിൽ വരെയുള്ള ബ്രേക്ക് പ്രഷർ ഉപകരണത്തിൽ രേഖപ്പെടുത്തും. ബോഗികൾ വേർപെട്ടാൽ ലോക്കോ പൈലറ്റിനും അടുത്തുള്ള സ്റ്റേഷൻ മാസ്റ്റർക്കും ഈ ഉപകരണത്തിൽനിന്ന് ഉടൻ തന്നെ സന്ദേശം ലഭിക്കും.

   അതിനിടെ ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ ശൃംഖലയായ ഇന്ത്യൻ റെയിൽവേ പൊതു-സ്വകാര്യ പങ്കാളിത്ത (പി‌പി‌പി) മാതൃകയിൽ ചില സ്റ്റേഷനുകൾ വികസിപ്പിക്കാൻ അനുവദിച്ചുകൊണ്ട് ബോൾ റോളിംഗ് സജ്ജമാക്കി. ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐആർ‌എസ്ഡിസി) നടത്തുന്ന ഈ നീക്കം പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു വ്യവസ്ഥയെ ഗണ്യമായി നവീകരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

   90 സ്റ്റേഷനുകളുടെ സുരക്ഷാ ഇൻഫ്രാസ്ട്രക്ചർ എങ്ങനെ സജ്ജീകരിക്കണം എന്നതിനെക്കുറിച്ച് റെയിൽവേ ബോർഡ്, എച്ച്ടി അവലോകനം ചെയ്ത കത്തിൽ, റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ (ആർ‌പി‌എഫ്) എല്ലാ പ്രധാന ചീഫ് സെക്യൂരിറ്റി കമ്മീഷണർമാരിൽ നിന്നും എല്ലാ മേഖലാ റെയിൽ‌വേകളിൽ നിന്നും അഭിപ്രായം തേടി. രാജ്യത്തെ എയർപോർട്ടുകളുടെ മാതൃകയിലാകും റെയിൽവേ സ്റ്റേഷനുകളെ വികസിപ്പിക്കുക.

   guards services on the goods trains, Trains in kerala, Indian Railway, Southern Railway
   Published by:Anuraj GR
   First published:
   )}