കൊച്ചി : ബിനാലെ നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ശ്രദ്ധ നേടി ഗറില്ല ഗേൾസ്. മറ്റു മേഖലകളെക്കാൾ കലാലോകത്ത് സ്ത്രീ വിവേചനം കൂടുതലാണെന്ന് തങ്ങളുടെ അവതരണങ്ങളിലൂടെ സമർഥിച്ച് കയ്യടി നേടുകയാണിവർ.
കൊച്ചി-മുസിരിസ് ബിനാലെയിലെ പങ്കാളിത്ത ആർടിസ്റ്റുകൾ കൂടിയായ ഗറില്ലാ ഗേൾസ് എന്ന അജ്ഞാത സംഘം, ഗറില്ലാ മുഖം മൂടി ധരിച്ചാണ് കാണികൾക്ക് മുന്നിലെത്തുന്നത്. സ്ത്രീകളോട് ഏറ്റവും വിവേചനം നിലനിൽക്കുന്നത് കലാലോകത്താണ്, കലാപ്രദർശനങ്ങളുടെ കാര്യം വരുമ്പോഴും സ്ത്രീകളുടെ എണ്ണം വളറെ കുറവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Also Read-#മീ ടൂ: ബിനാലെ സ്ഥാനമൊഴിഞ്ഞു റിയാസ് കോമു
പല മ്യൂസിയങ്ങളും കലയെക്കാൾ സമ്പത്തിന്റെ ചരിത്രമാണ് പറയുന്നതെന്നാണ് ഗറില്ലാ ഗേൾസിന്റെ വാദം. പണക്കാരായ പുരുഷൻമാർ തങ്ങൾക്കിഷ്ടമുള്ള ആർടിസ്റ്റുകളെ ഉൾപ്പെടുത്തി വലിയ പ്രദർശനവും മേളയും സംഘടിപ്പിക്കുന്നു. ഇക്കാരണത്താലാണ് തങ്ങൾ മുഖംമൂടിയണിഞ്ഞ് നടക്കുന്നതെന്നും ഇവർ പറയുന്നു.
ബിനാലെ പവലിനിയനിൽ ഗറില്ലാ ഗേൾസ് നടത്തിയ ആദ്യ പ്രകടനം തന്നെ വിപ്ലവകരമായിരുന്നുവെന്നും അതിൽ സന്തോഷമുണ്ടെന്നുമാണ് ക്യുറേറ്റർ അനിത ദുബെ അറിയിച്ചത്. ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിലും കൊച്ചിൻ ക്ലബിലുമായാണ് ഇവരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, Kerala news, Kochi Biennale, Kochi muziriz beinnale, Kochi-Muziris Biennale 2018, കൊച്ചി ബിനാലെ, കൊച്ചി മുസിരിസ് ബിനാലെ