നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അഞ്ചക്ക തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളി

    അഞ്ചക്ക തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളി

    അതിഥി തൊഴിലാളി അല്ല, ഇത് ഗണപതിന്റെയും നാട് തന്നെ

    ഗണപത് ജാംഗഡ്

    ഗണപത് ജാംഗഡ്

    • Share this:
    താൻ ഒരു അതിഥി തൊഴിലാളി അല്ല, മറിച്ച് ഈ നാട്ടുകാരനാണ് എന്ന് തെളിയിക്കുകയാണ് രാജസ്ഥാൻ സ്വദേശി ഗണപത് ജാംഗഡ്. കോവിഡ് വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപയാണ് ഈ മാർബിൾ തൊഴിലാളി സംഭാവന നൽകിയത്.

    ഇന്ന് രാവിലെയാണ് ഗണപത് കണ്ണൂർ താലൂക്ക് ഓഫീസിൽ എത്തിയത്. തഹസിൽദാർ പി.എം. സജീവൻ കൈവശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി 10,000 രൂപ കൈമാറി. രാജസ്ഥാനിലെ കരോളിൽ നിന്നുള്ള ഈ 53കാരൻ താലൂക്ക് ഓഫീസിലെ ജീവനക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

    മാർബിൾ തൊഴിലാളിയും മേസ്തിരിയും ഒക്കെയാണ് ഗണപത്. കഴിഞ്ഞ 25 വർഷമായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. കണ്ണൂരിലാണ് കുടുംബസമേതം താമസം.

    You may also like:ജോലിക്ക് കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മലപ്പുറത്തെ അതിഥി തൊഴിലാളികൾ [PHOTOS]കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ [NEWS]നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരും; ജില്ലകളെ നാലായി തിരിക്കും [PHOTO]

    രോഗവ്യാപന കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഗണപത് പറഞ്ഞു.

    അതിഥി തൊഴിലാളികളെ കുറിച്ച് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന മലയാളികൾ ഗണപതിനെ പോലുള്ള നല്ല മനസ്സുകൾ കാണാതെ പോകരുത്.

    Published by:user_57
    First published:
    )}