നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ ഒക്ടോബർ അഞ്ചിനുള്ളിൽ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

    സ്കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ ഒക്ടോബർ അഞ്ചിനുള്ളിൽ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

    ഇതിനു മുന്നോടിയായി അധ്യാപക വിദ്യാർഥി സംഘടനകളുമായി ഓൺലൈനിൽ യോഗം ചേരും. സ്കൂളുകളിലേക്ക് മാത്രമുള്ള കെഎസ്ആർടിസി സ്പെഷ്യൽ സർവീസിലും വിദ്യാർത്ഥികൾക്ക് കൺസഷൻ ഏർപ്പെടുത്തുന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകും

    മന്ത്രി വി ശിവൻകുട്ടി

    മന്ത്രി വി ശിവൻകുട്ടി

    • Share this:
    സ്കൂൾ തുറക്കുന്നതിന് വിവിധ തലങ്ങളിലെ ചർച്ചകളിലൂടെ വിശദമായ മാർഗരേഖ തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ആരോഗ്യ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിരുന്നു. അന്തിമ മാർഗരേഖയുടെ കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നു മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ അധ്യാപക വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തിയശേഷം അടുത്ത മാസം അഞ്ചിനുള്ളിൽ മാർഗരേഖ പ്രസിദ്ധീകരിക്കും.

    സ്കൂൾ തുറക്കലിൽ വിദ്യാഭ്യാസ വകുപ്പ് ഗതാഗത വകുപ്പുമായി ചൊവ്വാഴ്ച വൈകിട്ട് ചർച്ച നടത്തും. എല്ലാ മേഖലകളിലെയും വിദ്യാർഥികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും. സ്കൂളുകളിലേക്ക് മാത്രമുള്ള കെഎസ്ആർടിസി സ്പെഷ്യൽ സർവീസിലും വിദ്യാർത്ഥികൾക്ക് കൺസഷൻ ഏർപ്പെടുത്തുന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകും. ഒന്നരവർഷമായി ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുന്നതി
    നുള്ള നടപടികളും യോഗത്തിൽ ഉണ്ടാകും.

    അതേസമയം ക്ലാസുകള്‍ രാവിലെ 10 മുതല്‍ മൂന്നു മണിക്കൂര്‍ ആയിരിക്കുമെന്നാണ് സൂചന. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികളെ ഉൾക്കൊള്ളിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നതാണ് സജീവ പരിഗണനയിലുള്ളത്.
    എന്നാൽ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന്റെ  അടിസ്ഥാനത്തിൽ ഇതിൽ മാറ്റം ഉണ്ടാകും. കൂടുതൽ കുട്ടികളുള്ള  സ്കൂളുകളിൽ ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം 50 ശതമാനത്തിനു താഴെ ആക്കുന്നതും പരിഗണനയിലുണ്ട്. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് ഇടയിൽ സമ്പർക്ക സാധ്യത കൂടുതലായതിനാൽ ഇവിടങ്ങളിലും ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാൻ ആകുമോ എന്നും പരിശോധിക്കും.

    ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ആണ് വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന മറ്റൊരു വെല്ലുവിളി. അതിനാൽ സ്കൂളുകളിലെ നവീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ പൂർണ സഹകരണത്തോടെ  സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾക്ക് ഉടൻ അന്തിമരൂപം നൽകും.

    Also read- School Reopening | സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍; സംസ്ഥാന പൊലീസ് മേധാവി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

    ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം സ്കൂളുകളിൽ പൊതു പരീക്ഷ കളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ പ്രൈമറി ക്ലാസുകൾ മാത്രമുള്ള സ്കൂളുകൾ ഒന്നരവർഷമായി അടഞ്ഞു കിടക്കുകയാണ്. അതിനാൽ ഈ സ്കൂളുകൾക്ക് മുൻഗണന നൽകികൊണ്ടുള്ള ശുചീകരണ യജ്ഞത്തിന്റെ കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും. അതേസമയം സ്കൂൾതലത്തിൽ ജാഗ്രത സമിതികൾ രൂപീകരിക്കുന്നതിനൊപ്പം മുഴുവൻ വിദ്യാർഥികൾക്കും മാസ്ക് ഉറപ്പാക്കുന്നതിനുള്ള നടപടികളും വൈകാതെ ഉണ്ടാകും.

    സ്‌കൂള്‍ബസ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണം; മന്ത്രി വി ശിവന്‍കുട്ടി

    സ്കൂൾ തുറക്കുന്നതിന് മുൻ സ്കൂൾ ബസുകൾ മോട്ടോർവാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. എന്നാൽ ഒന്നര വർഷമായി ഓടാതെ കിടക്കുന്ന ബസുകൾക്ക് അറ്റകുറ്റ പണികൾ തീർത്ത് ഫിറ്റ്നസ് നേടുക എന്ന വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഇതിനാണ് വിദ്യാഭ്യാസ മന്ത്രി പരിഹാര നിർദ്ദേശം മുന്നോട്ട് വച്ചത്. സ്കൂൾ ബസ് അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് ഉറപ്പാക്കാൻ നാട്ടുകാർ സഹായിക്കണം. നാട്ടുകാരുടെ സഹായത്താൽ എല്ലാവരും ഒന്നിച്ച് നിന്നാൽ ബസിന് വരുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
    Published by:Naveen
    First published:
    )}