മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിങ്ങനെ: ഒക്ടോബർ 11ന് ഫ്ലാറ്റുകൾ ഏജൻസിക്ക് കൈമാറും

Guidelines on demolishing flats in Maradu | 140 ഫ്ലാറ്റുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ല

news18-malayalam
Updated: October 5, 2019, 3:02 PM IST
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിങ്ങനെ: ഒക്ടോബർ 11ന് ഫ്ലാറ്റുകൾ ഏജൻസിക്ക് കൈമാറും
മരടിലെ ഫ്ലാറ്റ്
  • Share this:
കൊച്ചി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസിയെ ഒക്ടോബർ 11ന് ഏൽപ്പിക്കും.
ഫ്ലാറ്റ് പൊളിക്കുന്ന സമയത്ത് ആറ് മണിക്കൂർ നേരത്തേക്ക് നാട്ടുകാരെ ഒഴിപ്പിക്കും. 200 മീറ്റർ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുക. പരമാവധി രണ്ട് കമ്പനികൾക്ക് മാത്രമേ ഫ്ലാറ്റ് പൊളിക്കാനുള്ള കരാർ നൽകൂ.

ഏജൻസികൾ വിശദമായ റിപ്പോർട്ട് നൽകിയ ശേഷം മാത്രമേ കരാർ ഒപ്പിടൂ. ഫ്ലാറ്റുകൾ ഏജൻസിക്ക് കൈമാറിയ ശേഷം പ്രാഥമിക നടപടികൾ ആരംഭിക്കും. ഫ്ലാറ്റ് പൊളിക്കുന്നതിന് മുൻപ്
ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

ഫ്ലാറ്റുകളുടെ ബേസ് മെന്റിൽ സ്ഫോടനം നടത്താൻ അനുവദിക്കില്ല. 140 ഫ്ലാറ്റുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ല. ഇവരുടെ നഷ്ടപരിഹാരം ജ.ബാലകൃഷ്ണൻ നായർ സമിതി തീരുമാനിക്കും.

First published: October 5, 2019, 3:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading