• HOME
 • »
 • NEWS
 • »
 • kerala
 • »
 • ബസിൽ 25പേർ; വാനിൽ 10പേർ; ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരുന്നവർക്കുള്ള മാർഗനിർദേശങ്ങളായി

ബസിൽ 25പേർ; വാനിൽ 10പേർ; ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരുന്നവർക്കുള്ള മാർഗനിർദേശങ്ങളായി

ചെക്ക്പോസ്റ്റിലെത്തി യാത്രാപാസ് കാണിച്ച് ആവശ്യമായ വൈദ്യ പരിശോധനകൾക്ക് ശേഷം മാത്രമാണ് സംസ്ഥാനത്തേക്കുള്ള പ്രവേശനം അനുവദിക്കുന്നത്.

News18

News18

 • Share this:
  തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരാൻ ആഗ്രഹിക്കുന്ന മലയാളികളെ അതിർത്തി കടത്തിവിടാൻ മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി. ഏതു സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നത് ആ സംസ്ഥാനത്ത് നിന്നുള്ള അനുമതിയും സ്ക്രീനിങ്ങും ആവശ്യമുണ്ടെങ്കിൽ യാത്രക്ക് മുൻപ് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. അഞ്ചു സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും വാനിൽ 10ഉം ബസിൽ 25ഉം ആളുകൾ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. യാത്രാ വേളയിൽ ശാരീരിക അകലം പാലിക്കേണ്ടതും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതുമാണെന്നും മാർഗനിർദേശത്തിൽ പറയുന്നു.

  മാർഗനിർദേശങ്ങൾ ഇവ

  1. ചെക്ക് പോസ്റ്റുകൾ തുറക്കുകയും പാസുകൾ നൽകി തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ നിലവിലുള്ള നോർക്ക രജിസ്ട്രേഷൻ സൗകര്യം covid19jagratha.kerala.nic.in വഴി ആക്കിയിട്ടുണ്ട്. (covid19jagratha portal -- Public Services -- Domestic returnees pass –New registration Mobile number verification -- Add group-- Vehicle–No, Check post, time of arrival, etc Submit)

  2. ഇതുവരെ നോർക്കയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ തങ്ങൾക്ക് ലഭിച്ച രജിസ്റ്റർ നമ്പർ ഉപയോഗിച്ച് covid19jagratha.kerala.nic.in വഴി യാത്രാനുമതിക്കുള്ള പാസിനായി ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം.

  3. ഇതിനായി covid19jagratha.kerala.nic.in എന്ന പോർട്ടലിൽ മൊബൈൽ നമ്പറും നോർക്കയുടെ രജിസ്റ്റർ നമ്പറും ഉപയോഗിച്ച് തങ്ങളുടെ വിവരങ്ങൾ പരിശോധിച്ച ശേഷം ഒരേ വാഹനത്തിൽ കൂടെ യാത്ര ചെയ്യുന്നവർ ഉണ്ടെങ്കിൽ (കുടുംബമോ അല്ലാതെയോ) അതിനായി ഒരു ഗ്രൂപ്പ് തയാറാക്കേണ്ടതാണ്.

  [covid19jagratha portal -- Public Services -- Domestic returnees pass --Register (with Mobile number & Norka registration id) -- Add group-- VehicleNo, Check post, time of arrival, etc Submit]

  TRENDING:ശമ്പളം പിടിക്കൽ ഓർഡിനൻസിന് സ്റ്റേയില്ല; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]

  4. നോർക്ക രജിസ്റ്റർ നമ്പർ മറന്നുപോയവർക്ക് അത് തിരിച്ചെടുക്കാനുള്ള സൗകര്യം കോവിഡ് ജാഗ്രതാ പോർട്ടലിൽ ലഭ്യമാണ്.

  5. വ്യത്യസ്ത ജില്ലകളിൽ എത്തേണ്ടവർ ഒരേ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ജില്ലാതലത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി ഓരോ ഗ്രൂപ്പിലും ഓരോ വാഹന നമ്പർ നൽകേണ്ടതാണ്.

  6. ഇത്തരത്തിൽ ഗ്രൂപ്പ് തയാറാക്കിയശേഷം സംസ്ഥാനത്തേക്ക് പ്രവേശിക്കേണ്ട ചെക്ക്പോസ്റ്റ്, അവിടെ എത്തുന്ന തിയതി, സമയം എന്നിവ രേഖപ്പെടുത്തി അനുമതിക്കായി സമർപ്പിക്കേണ്ടതാണ്.

  7. പരിശോധനക്ക് ശേഷം ജില്ലാ കളക്ടർമാർ അനുമതി നൽകുമ്പോൾ മൊബൈൽ നമ്പർ വഴിയും ഇ-മെയിൽ വഴിയും യാത്രാനുമതിക്കുള്ള പാസ് ലഭിക്കുന്നതാണ്.

  8. ഏതു സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നത് ആ സംസ്ഥാനത്ത് നിന്നുള്ള അനുമതിയും സ്ക്രീനിങ്ങും ആവശ്യമുണ്ടെങ്കിൽ ആയത് യാത്ര തിരിക്കുന്നതിന് മുൻപ് ഉറപ്പാക്കേണ്ടതാണ്.
  Karnataka - Link https://sevasindhu.karnataka.gov.in/sevasindhu/English
  Telengana - Link dgphelpline-coron@tspolice.gov.in
  Andhra Pradesh - Link www.spandana.ap.gov.in
  Tamil Nadu - Link https://tnepass.tnega.org
  Goa - Link www.goaonline.govin [Help desk No.08322419550]

  9. കേരളത്തിൽ നിന്നുള്ള യാത്രാനുമതി ലഭിച്ച നിർദിഷ്ട തീയതിയിൽ യാത്ര ആരംഭിക്കാൻ സാധിക്കാത്തവർക്ക് അതിനടുത്ത ദിവസങ്ങളിൽ വരുന്നതിന് തടസമില്ല

  10. ചെക്ക്പോസ്റ്റിലെത്തി ചേർന്നശേഷം യാത്രാപാസ് കാണിച്ച് ആവശ്യമായ വൈദ്യ പരിശോധനകൾക്ക് ശേഷം മാത്രമാണ് സംസ്ഥാനത്തേക്കുള്ള പ്രവേശനം അനുവദിക്കുന്നത്.

  11. ചെക്ക്പോസ്റ്റുകളിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പരിശോധനക്കായി പ്രസ്തുത യാത്രാ പെർമിറ്റ് കൈയിൽ കരുതേണ്ടതാണ് (മൊബൈൽ ഫോണിൽ സൂക്ഷിച്ചാലും മതിയാകും).

  12. സാമൂഹിക അകലം പാലിക്കുന്നതിനായി അഞ്ചു സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും വാനിൽ 10ഉം ബസിൽ 25ഉം ആളുകൾ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. യാത്രാ വേളയിൽ ശാരീരിക അകലം പാലിക്കേണ്ടതും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതുമാണ്.

  13. അതിർത്തി ചെക്ക് പോസ്റ്റുവരെ മാത്രം വാടക വാഹനത്തിൽ വരികയും അതിനുശേഷം മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികൾ തുടർ യാത്രക്കുള്ള വാഹനങ്ങൾ സ്വന്തം നിലയ്ക്ക് ക്രമീകരിക്കണം. യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകുന്നതിനായി വരുന്ന വാഹനത്തിൽ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡ്രൈവറും യാത്രക്ക് ശേഷം ക്വറന്റീനിൽ പ്രവേശിക്കണം. യാത്രക്കാരെ കൂട്ടുന്നതിനായി അതിർത്തി ചെക്ക് പോസ്റ്റിലേക്ക് പോകേണ്ട വാഹനത്തിന്റെ ഡ്രൈവർ കോവിഡ് ജാഗ്രതാ വെബ്സൈറ്റിലൂടെ അതത് കളക്ടർമാരിൽ നിന്നും എമർജൻസി പാസ് വാങ്ങേണ്ടതാണ്.

  14. അതിർത്തി ചെക്ക്പോസ്റ്റുകളിൽ മെഡിക്കൽ പരിശോധന നടത്തുന്നതാണ്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവർക്ക് വീട്ടിലേക്ക് പോകാവുന്നതും ഹോം ക്വറന്റീനിൽ പ്രവേശിക്കേണ്ടതുമാണ്. രോഗലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ കോവിഡ് കെയർ സെന്റർ / ഹോസ്പിറ്റലിലേക്ക് അയക്കുന്നതുമാണ്.

  15 മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപോയിട്ടുള്ള കുട്ടികൾ / ഭാര്യ / ഭർത്താവ്/ മാതാപിതാക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരാൻ യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് മാതൃജില്ലാ കളക്ടർ അവിടങ്ങളിൽ പോയി തിരിച്ച് വരാനുള്ള പാസ് നൽകേണ്ടതാണ്. പാസിൽ യാത്ര ചെയ്യുന്ന ആളുടെ പേര്, കൊണ്ടുവരാനുദ്ദേശിക്കുന്ന ബന്ധുവിന്റെ പേര് എന്നിവ ഉണ്ടാകേണ്ടതാണ്. ഇത്തരം യാത്രകൾ നടത്തുന്നവർ ക്വറന്റീനിൽ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതാണ്. ഏത് സംസ്ഥാനത്തിലേക്കാണോ പോകേണ്ടത് ആ സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമെ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ.

  16. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങൾക്കുള്ള മടക്ക പാസ് കേരളത്തിലെ അതാത് ജില്ലാ കളക്ടർമാർ നൽകേണ്ടതാണ്.

  17. കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ മൊബൈൽ ആപ്പ് അവരവരുടെ ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം.

  18. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സെക്രട്ടേറിയറ്റിലെ വാർ റൂമുമായോ (0471- 2781100/ 2781101) നിർദിഷ്ട അതിർത്തി ചെക്ക് പോസ്റ്റുമായോ ബന്ധപ്പെടേണ്ടതാണ്.

  Published by:Rajesh V
  First published: