• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗള്‍ഫിലേക്കുള്ള വിമാനനിരക്കില്‍ വന്‍ വര്‍ധന; കമ്പനികളുടെ നീക്കം അവധിക്കാലം കഴിഞ്ഞതിനു പിന്നാലെ

ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്‌റൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും വന്‍ വര്‍ധന

news18
Updated: August 19, 2019, 4:35 PM IST
ഗള്‍ഫിലേക്കുള്ള വിമാനനിരക്കില്‍ വന്‍ വര്‍ധന; കമ്പനികളുടെ നീക്കം അവധിക്കാലം കഴിഞ്ഞതിനു പിന്നാലെ
flight_AFP
  • News18
  • Last Updated: August 19, 2019, 4:35 PM IST IST
  • Share this:
തിരുവനന്തപുരം: ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍. ആഗസ്റ്റ് അവസാന ആഴ്ചമുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെയാണ് ചാര്‍ജ് കൂട്ടിയിരിക്കുന്നത്. അവധിക്കാലം കഴിയുന്നത് കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്. ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്‌റൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും വന്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ശരാശരി 5000 മുതല്‍ 12,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്.

Also Read: ജമ്മു കശ്മീരിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കി

ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത് അടുത്തമാസമാണ്. ഇവരെയും പെരുന്നാള്‍ അവധികഴിഞ്ഞ് തിരിച്ച് പോകുന്നവരെയുമാണ് ടിക്കറ്റ് നിരക്ക് വര്‍ധനവ് ബാധിക്കുക. എയര്‍ഇന്ത്യ എക്സ്പ്രസും നിരക്ക് കൂട്ടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിച്ചിട്ടുണ്ട്.

First published: August 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...